Saturday, October 10, 2026
HomeNewsകിം ജോങ് ഉൻ നടത്തിയ ആറു ദിവസം നീണ്ട റഷ്യൻ സന്ദർശനം സമാപിച്ചു; ഡ്രോണുകളും ബുള്ളറ്റ്...

കിം ജോങ് ഉൻ നടത്തിയ ആറു ദിവസം നീണ്ട റഷ്യൻ സന്ദർശനം സമാപിച്ചു; ഡ്രോണുകളും ബുള്ളറ്റ് പ്രൂഫ് കവചവും ഉൾപ്പെടെ സമ്മാനിച്ചാണ് റഷ്യൻ അധികൃതർ

Published on

പാശ്ചാത്യലോകത്ത് അസ്വസ്‌ഥത പടർത്തി ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉൻ നടത്തിയ ആറു ദിവസം നീണ്ട റഷ്യൻ സന്ദർശനം സമാപിച്ചു. സന്ദർശനം പൂർത്തിയാക്കി കിം ജോങ് ഉൻ പ്രത്യേകം സജ്ജീകരിച്ച ട്രെയിനിൽ ഉത്തര കൊറിയയിലേക്കു മടങ്ങി. സന്ദർശനത്തിന്റെ സമാപന ദിവസം ഡ്രോണുകളും ബുള്ളറ്റ് പ്രൂഫ് കവചവും ഉൾപ്പെടെ സമ്മാനിച്ചാണ് റഷ്യൻ അധികൃതർ കിം ജോങ് ഉന്നിനെ യാത്രയാക്കിയത്. റഷ്യയിലെ ഒരു പ്രാദേശിക ഗവർണറാണ് അഞ്ച് സായുധ ഡ്രോണുകൾ, ഒരു നിരീക്ഷണ ഡ്രോൺ, ബുള്ളറ്റ് പ്രൂഫ് കവചം, തെർമൽ ക്യാമറകൾക്ക് തിരിച്ചറിയാനാകാത്ത പ്രത്യേക വസ്ത്രം തുടങ്ങിയവ കിമ്മിന് സമ്മാനിച്ചത്.

കഴിഞ്ഞ ദിവസം കിഴക്കൻ നഗരമായ കോംസോംസ്‌കിൽ 2 പോർവിമാന ഫാക്ടറികൾ സന്ദർശിച്ച കിം, ഇതിനു പിന്നാലെ റഷ്യൻ യുദ്ധക്കപ്പലിൽ ആണവ ബോംബർ വിമാനങ്ങളും ഹൈപ്പർസോണിക് മിസൈലുകളും സന്ദർശിച്ചു. കിഴക്കൻ നഗരമായ ആർച്ചോമിലേക്ക് ട്രെയിനിലെത്തിയ കിമ്മിനെ റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷൈഗുവും മുതിർന്ന സൈനിക ജനറൽമാരും ചേർന്നാണ് സ്വീകരിച്ചത്. തുറമുഖ നഗരമായ വ്ളാഡിവോസ്‌റ്റോക്കിൽ റഷ്യയുടെ ബോംബർ വിമാനങ്ങളടക്കം നവീനമായ യുദ്ധവിമാനങ്ങൾ കിം അടുത്തുകണ്ടു. കിമ്മും ഷൈഗും ഒരുമിച്ചാണു പസഫിക് സമുദ്രത്തിലെ അഡ്മിറൽ ഷപോഷ്നികോവ് യുദ്ധക്കപ്പലിലെത്തിയത്. ഉത്തരകൊറിയൻ വ്യോമ, നാവികസേനകളിലെ ഉന്നത ജനറൽമാരും കിമ്മിനെ അനുഗമിച്ചിരുന്നു.

റഷ്യയുടെ സൈനിക സാങ്കേതിക വിദ്യയും ആണവമുങ്ങിക്കപ്പലുകളും ലക്ഷ്യമിട്ടാണു കിമ്മിൻ്റെ സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നത്. യുക്രെയ്നിൽ റഷ്യയ്ക്കു നിലവിൽ ലഭ്യത കുറവുള്ള പടക്കോപ്പുകൾ ഉത്തര കൊറിയ പകരം നൽകിയേക്കും. ഉത്തര കൊറിയയുമായി ആയുധക്കരാറുകളിലേർപ്പെടാൻ യുഎൻ വിലക്കുള്ളതിനാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധക്കൈമാറ്റ ധാരണ പുറത്തുവിടാനിടയില്ല. കിഴക്കൻ റഷ്യയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ വൊസ്‌സ്റ്റോച്നി കോസ്മോഡമിൽ നടന്ന അസാധാരണ ഉച്ചകോടിയിൽ റഷ്യ-ഉത്തര കൊറിയ സൈനിക സഹകരണത്തിന് ധാരണയായി സൂചനകളുണ്ടായിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...