Sunday, October 11, 2026
HomeNewsചന്ദ്രയാൻ-3; പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായെന്ന് ഐഎസ്ആർഒ

ചന്ദ്രയാൻ-3; പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായെന്ന് ഐഎസ്ആർഒ

Published on

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് ഒരുപടികൂടി അടുത്തു. പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായെന്ന് ഐഎസ്ആർഒ (ഇസ്റോ) അറിയിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് ചന്ദ്രയാൻ-3 ഭ്രമണപഥം താഴ്ത്തിയത്.

ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നടക്കും. തുടർന്ന് ഓഗസ്റ്റ് 17ന് വിക്രം ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടും. ഓഗസ്റ്റ് 23ന് വൈകീട്ടാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ് നടക്കുക. തുടർന്ന് ലാൻഡറും ലാൻഡറിനുള്ളിൽനിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനിൽ പര്യവേക്ഷണം നടത്തും.

ചന്ദ്രയാൻ-3ലെ സെൻസറുകളും എൻജിനുകളും കൃത്യമായി പ്രവർത്തിച്ചില്ലെങ്കിലും ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള പദ്ധതിയുണ്ടെന്ന് ഇസ്റോ ചെയർമാൻ എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.

തകരാർ സംഭവിച്ചാലും അതിനെ അതിജീവിക്കാൻ കഴിയുന്ന വിധത്തിലാണ് ലാൻഡർ രൂപകൽപന ചെയ്തിരിക്കുന്നത്. പൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടുന്ന പേടകം സെക്കൻഡിൽ 1.68 കിലോമീറ്റർ (മണിക്കൂറിൽ 6048 കിലോമീറ്റർ) വേഗത്തിലാണ് സഞ്ചരിക്കുക. ഘട്ടംഘട്ടമായി വേഗം കുറച്ച് സെക്കൻഡിൽ മൂന്ന് മീറ്റർ വേഗത്തിലാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുക.

നാല് പേലോഡുകളാണ് (ശാസ്ത്രീയ പഠനത്തിനുള്ള ഉപകരണം) ലാൻഡറിനകത്തുള്ളത്. ആദ്യത്തേത് രംബ-എൽപി (RAMBHA-LP). ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ്മയുടെ (അയണുകളുടെയും ഇലക്ട്രോണുകളുടെയും) സാന്ദ്രത അളക്കാനുള്ള ഉപകരണമാണിത്. രണ്ടാമത്തേത് ചാതെ (ChaSTE). ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപവ്യതിയാനം പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മൂന്നാമത്തെ പേലോഡാണ് ഇൽസ (ILSA). ചന്ദ്രനിലെ പ്രകമ്പനങ്ങൾ പഠിക്കാനുള്ള ഉപകരമാണിത്. ഇവയ്ക്ക് പുറമേ ‘നാസ’യുടെ ലേസർ റിട്രോറിഫ്ളക്ടർ അറേ പേലോഡും ലാൻഡറിലുണ്ട്. ലേസർ റേഞ്ചിങ് സാങ്കേതികതയിലൂടെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഇതിലൂടെ അറിയാം. ലേസർ രശ്മികൾ വഴിയാണ് ഈ പഠനം. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ ഏക വിദേശ പേലോഡും ഇതാണ്.

ചന്ദ്രനിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവറിൽ രണ്ട് പേലോഡുണ്ട്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമായ ലിബിസ് (LIBS), ചന്ദ്രനിലെ മൂലക സാന്നിധ്യക്കുറിച്ച് സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്ന ആപ് (APXS) എന്നിവയാണവ. ജീവസാന്നിധ്യമുള്ള ഗ്രഹങ്ങളെ വിദൂരത്തിൽനിന്ന് നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച ഷെയ്പ് എന്ന ഉപകരണം പ്രൊപ്പൽഷൻ മൊഡ്യൂളിലുമുണ്ട്. ഇത് ഭൂമിയെ ദീർഘകാലം നിരീക്ഷിക്കും. മനുഷ്യവാസയോഗ്യമായ ഗ്രഹങ്ങൾ പ്രപഞ്ചത്തിലുണ്ടോ എന്ന് തിരയുകയാണ് ഷെയ്പിന്റെ ജോലി. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കൂടുതൽ തിരിച്ചറിയാനും ഷെയ്പ്പ് സഹായിക്കും. ഇത് ഉൾപ്പെടെ ആകെ ഏഴ് പേലോഡുകളാണ് ചന്ദ്രയാൻ 3 ദൗത്യത്തിലുള്ളത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...