Saturday, October 10, 2026
HomeNews45 ദിവസം കൊണ്ട് 4 കോടി; തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്ര പ്രദേശിലെ കർഷകൻ

45 ദിവസം കൊണ്ട് 4 കോടി; തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്ര പ്രദേശിലെ കർഷകൻ

Published on

സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പൊള്ളിക്കുന്ന തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്ര പ്രദേശിലെ കർഷകൻ. ചിറ്റൂർ ജില്ലയിൽ നിന്നുള്ള തക്കാളി കർഷകനായ ചന്ദ്രമൗലി സ്വന്തം തോട്ടത്തിൽനിന്നു വലിയ നേട്ടം കിട്ടിയതിന്റെ സന്തോഷത്തിലാണ്.

തക്കാളി വിറ്റ് 45 ദിവസം കൊണ്ട് 4 കോടി രൂപയാണു കർഷകൻ നേടിയത്. ഒരുകോടിയാണു തന്റെ മുടക്കുമുതലെന്നും നാലുകോടി വരുമാനം കിട്ടിയെന്നും മൂന്നു കോടി ലാഭമാണെന്നും ചന്ദ്രമൗലി പറഞ്ഞു. 45 ദിവസം കൊണ്ട് 40,000 പെട്ടി തക്കാളിയാണ് വിറ്റത്. 22 ഏക്കർ തോട്ടത്തിലായിരുന്നു കൃഷി.

ഏപ്രിൽ ആദ്യം വ്യത്യസ്ത ഇനത്തിലുള്ള തക്കാളി വിത്തുകൾ പാകി. കൃത്യമായ പരിചരണം നൽകിയതോടെ ജൂൺ അവസാനത്തോടെ മികച്ച തക്കാളിപ്പാടം ഉണ്ടാക്കിയെടുക്കാൻ ചന്ദ്രമൗലിക്ക് കഴിഞ്ഞു. കർണാടകയിലെ കോലാർ മാർക്കറ്റിലാണ് തക്കാളി വിറ്റത്. 15 കിലോയുടെ തക്കാളിപ്പെട്ടിക്ക് 1,000 മുതൽ 1,500 വരെയായിരുന്നു വില.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...