Thursday, October 8, 2026
HomeNewsപ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കും; യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി സുപ്രധാന ചർച്ച

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കും; യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി സുപ്രധാന ചർച്ച

Published on

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കും.ഈ മാസം 15ന് അബുദാബിയിലെത്തും . ഫ്രാൻസിൽ നിന്നാണ് മോദി യു എ ഇയിൽ എത്തുക . യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി മോദി സുപ്രധാന ചർച്ച നടത്തും. അഞ്ചാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നത്.

നാളെ ഡൽഹിയിൽ നിന്ന് മോദി ഫ്രാൻസിലേക്ക് പുറപ്പെടും. രണ്ടുദിവസത്തെ പരിപാടികളാണ് ഫ്രാൻസിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രാൻസ് പര്യടനം 14ആം തീയതിയോടെ പൂർത്തിയാക്കി 15ആം തീയതി രാവിലെ അബൂദബിയിൽ മോദി വിമാനമിറങ്ങും.

നേരത്തെ ഒരു സമഗ്ര സാമ്പത്തിക കരാർ യുഎഇയും ഇന്ത്യയും ഒപ്പുവെച്ചിരുന്നു. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കരാർ ഒപ്പിട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും കയറ്റിറക്കുമതി രംഗത്ത് ഗണ്യമായ നേട്ടങ്ങളാണ് ഉണ്ടായത്. ഇതിന്റെ തുടർനടപടികളാകും മോദിയും യുഎഇ പ്രസിഡന്റും ചർച്ച ചെയ്യുക. കൂടാതെ, ഊർജം, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്തുന്നത് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങളും ഉണ്ടായേക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...