Friday, October 9, 2026
HomeNewsസ്കൂൾ പ്രിൻസിപ്പലിനെ ക്രൂരമായി മർദിച്ച് ഹിന്ദുത്വ സംഘം; വിദ്യാർത്ഥികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതങ്ങൾ ചൊല്ലിപ്പിച്ചെന്ന് ആരോപിച്ചാണ് ആക്രമണം

സ്കൂൾ പ്രിൻസിപ്പലിനെ ക്രൂരമായി മർദിച്ച് ഹിന്ദുത്വ സംഘം; വിദ്യാർത്ഥികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതങ്ങൾ ചൊല്ലിപ്പിച്ചെന്ന് ആരോപിച്ചാണ് ആക്രമണം

Published on

മഹാരാഷ്ട്രയിൽ സ്കൂൾ പ്രിൻസിപ്പലിനെ ക്രൂരമായി മർദിച്ച് ഹിന്ദുത്വ സംഘം. പൂനെയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതങ്ങൾ ചൊല്ലിപ്പിച്ചെന്ന് ആരോപിച്ചാണ് ആക്രമണം. ബങ്ൾ സംഘമാണ് അധ്യാപകനെ വളഞ്ഞിട്ടു തല്ലിയത്.

പൂനെയിലെ തലേഗാവ് ധബാഡെയിലുള്ള ഡി.വൈ പാട്ടീൽ ഹൈസ്കൂൾ പ്രിൻസിപ്പൽ അലെക്സാണ്ടർ കോട്ട്സ് റീഡ് ആണ് ആക്രമണത്തിനിരയായത്. നൂറോളം പേർ വരുന്ന സംഖം സ്കൂളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ‘ഹർ ഹർ മഹാദേവ്’ മുഴക്കി പ്രിൻസിപ്പലിനു പിന്നാലെ കൂടിയ ഇവർ സ്കൂളിന്റെ ബാത്റൂമിന്റെ ഭാഗത്തുവച്ച് അദ്ദേഹത്തെ കൈയേറ്റം ചെയ്തു. വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയെങ്കിലും ഇതുവരെ അക്രമികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ഹിന്ദുത്വസംഘവും ഏതാനും രക്ഷിതാക്കളുമാണ് അലെക്സാണ്ടർ റീഡിനെ ആക്രമിച്ചതെന്ന് തലേഗാവ് എസ്.ഐ രഞ്ജിത്ത് സാവന്ത് പറഞ്ഞു. എല്ലാ ദിവസവും കുട്ടികളെക്കൊണ്ട് ക്രിസ്ത്യൻ പ്രാർത്ഥനാഗീതങ്ങൾ ചൊല്ലിപ്പിക്കുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ, ‘ദൈവമേ’ എന്നു തുടങ്ങുന്ന സാധാരണ പ്രാർത്ഥനയാണിതെന്ന് എസ്.ഐ പറഞ്ഞു.

ബൈബിളിൽനിന്നുള്ളതാണ് പ്രാർത്ഥനയെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നുണ്ടെങ്കിലും ഇതിന്റെ തെളിവ് കണ്ടെത്താനായിട്ടില്ല. മതപരിവർത്തനം സൂചിപ്പിക്കുന്ന ഒന്നും പ്രാർത്ഥനയിലില്ലെന്നും രഞ്ജിത്ത് സാവന്ത് വ്യക്തമാക്കി. ഹിന്ദു ആഘോഷത്തിന് വിദ്യാർത്ഥികൾക്ക് അവധി നൽകിയില്ലെന്നും പ്രിൻസിപ്പലിനെതിരെ പരാതിയുണ്ട്.

ആക്രമണത്തിൽ സ്കൂൾ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രിൻസിപ്പലിനെ ആക്രമിച്ചവർക്കെതിരെ കരുതൽ നടപടികൾ സ്വീകരിക്കും. അധ്യാപകനെതിരെ രക്ഷിതാക്കൾ നൽകിയ പരാതി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...