മൂന്നു പതിറ്റാണ്ടോളം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ സേവനമനിഷ്ഠിച്ച പ്രശസ്ത ഇംഗ്ലിഷ് പ്രൊഫസർ എം.വി. വർഗീസ് (83) നിര്യാതനായി.

കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അദ്ദേഹം ചൊവ്വാഴ്ച അന്തരിച്ചത്. സംസ്കാരം തൊടുപുഴയ്ക്കടുത്തുളള നെടിയശാല സെ. മേരീസ് പള്ളിയിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 നടക്കും.

1940ൽ ജനിച്ച അദ്ദേഹം 1964ൽ തൃശൂർ സെ. തോമസ് കോളജിലാണ് ആദ്യം അദ്ധ്യാപകനായി ചേരുന്നത്. അവിടെ മൂന്നു വർഷത്തെ സേവനത്തിനു ശേഷമായിരുന്നു ക്രൈസ്റ്റ് കോളജിലേക്ക് എത്തുന്നത്. നീണ്ട 28 വർഷത്തെ സേവനത്തിനു ശേഷം 1995ലാണ് വിരമിക്കുന്നത്. മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അടക്കം ഒട്ടനവധി പ്രശസ്തർ അദ്ദേഹത്തിന്റെ ശിഷ്യരാണ്.



