Wednesday, October 14, 2026
HomeFEATUREDഏറ്റുമാനൂരിൽ യുവാവിനെ യുവാക്കളുടെ സംഘം വെട്ടി പരിക്കേൽപ്പിച്ചു

ഏറ്റുമാനൂരിൽ യുവാവിനെ യുവാക്കളുടെ സംഘം വെട്ടി പരിക്കേൽപ്പിച്ചു

Published on

വീതികുറഞ്ഞ റോഡിൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ യുവാക്കളുടെ സംഘം വെട്ടി പരുക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കും പരുക്കേറ്റു.

പേരൂർ എംഎച്ച് കോളനിയിലെ താമസക്കാരായ അനൂപ് (32), അച്ഛൻ രാജൻ (56), അമ്മ കുഞ്ഞുമോൾ (54) എന്നിവർക്കാണ് പരുക്കേറ്റത്. മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജന്റെ കാലിനും കുഞ്ഞുമോളുടെ കൈയ്ക്കുമാണ് പരിക്ക്, അനൂപിന്റെ തലയിലാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 8.45നാണു സംഭവം.

വീട്ടിലേക്കു പരിചയക്കാരന്റെ കാറിൽ എത്തിയതാണ് അനൂപ്. വീടിനു മുന്നിലെ വീതികുറഞ്ഞ റോഡരികിൽ കാർ പാർക്ക് ചെയ്ത ശേഷം അനൂപ് ഇറങ്ങി. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്കു മുന്നോട്ടുപോകാൻ സ്ഥലമില്ലായിരുന്നു.

യുവാക്കൾ ഇതു ചോദ്യം ചെയ്തതോടെ, കാർ കാർ ഓടിച്ചിരുന്ന ആൾ ബൈക്ക് യാത്രക്കാർക്കു പോകാൻ സൗകര്യം ഒരുക്കിക്കൊടുത്തു. ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ യുവാക്കൾ അസഭ്യം പറഞ്ഞത് അനൂപ് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.

ആക്രമണത്തിനു പിന്നിൽ കഞ്ചാവു സംഘമാണെന്നാണ് ആരോപണം

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....