ജിമ്മി ജോർജിന്റെ അഞ്ചാം ചരമവാർഷിക ദിനാചരണതോടനുബന്ധിച്ചു കോട്ടയം എൻ സി പി ജില്ലാ കമ്മിറ്റിഓഫിസിൽ അനുസ്മരണ ചടങ്ങ് നടന്നു. കേരള വനം വികസന കോർപ്പറേഷൻ ചെയർപ്പേഴ്സണും എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ലതികാ സുബാഷ് മുഖ്യപ്രഭാഷണം നടത്തി.

മന്ത്രി എ.കെ. ശശീന്ദ്രനും എംഎൽഎ തോമസ് കെ തോമസും സോഷ്യൽ മീഡിയയിലൂടെ അനുസ്മരണം രേഖപ്പെടുത്തി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും നടന്നു.

പുഷ്പാർച്ചനയിലും പ്രത്യേക അനുസ്മരണ യോഗങ്ങളിലും എൻ.സി.പി സംസ്ഥാന-ദേശിയ നേതാക്കൾ പങ്കെടുത്തു. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും ലതികാ സുഭാഷും ജിമ്മി ജോർജിന്റെ ഭവനം സന്ദർശിച്ചു.

കോട്ടയം എൻ.സി.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടിൽ, എസ്.ഡി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

ജിമ്മി ജോർജിന്റെ മകനും എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അജീഷ് ജിമ്മി ജോർജ് അനുസ്മരണം നടത്തിയ പി.സി. ചാക്കോയ്ക്കും മറ്റു നേതാക്കൾക്കും നന്ദി പറഞ്ഞു.



