
സംസ്ഥാനത്ത് മന്ത്രിപദവിയിലെത്തുന്ന ആദ്യ മാധ്യമപ്രവര്‍ത്തക. എന്നിങ്ങനെ മന്ത്രിയാകുന്ന വീണാ ജോര്‍ജിന് വിശേഷണങ്ങളേറെ. മലയാള ദ്യശ്യമാധ്യമരംഗത്തെ ആദ്യ വനിത എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു. കോണ്‍ഗ്രസിലെ കെ.കെ. ശ്രീനിവാസനുശേഷം ആറന്മുളയില്നിന്ന് തുടര്‍ച്ചയായി രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൂടിയാണ് വീണാ ജോര്‍ജ്. ജില്ലയില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി
2016ല്‍ ആറന്മുളയില് അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ഥിയായിരുന്നു വീണ. എതിരാളി കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരെ 7646 വോട്ടിെന്റ ഭൂരിപക്ഷത്തില്‍ തറപറ്റിച്ചുകൊണ്ടാണ് നിയമസഭയിലേക്ക് ആദ്യമായി കടന്നുചെന്നത്. ഇത്തവണ രണ്ടാമൂഴത്തില്‍ യു.ഡി.എഫ് കോട്ടകളായിരുന്ന പഞ്ചായത്തുകളില്‍പോലും വലിയ ലീഡ് നേടിയാണ് വിജയിച്ചത്. ഭൂരിപക്ഷം 19,003 വോട്ടായി ഉയര്‍ന്നു. ജില്ലയില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ നിയമസഭ സാമാജികയുമായി. നിലവില്‍ സി.പി.എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്.
2012ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു വീണാ ജോര്‍ജ്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായിരുന്ന കുമ്ബഴ വടക്ക് വേലശ്ശേരി പാലമുറ്റത്ത് പി.ഇ. കുര്യാക്കോസിെന്റയും നഗരസഭ കൗണ്‍സിലറായിരുന്ന റോസമ്മയുടെയും മകളാണ്. എം.എസ്സി റാങ്ക് ജേതാവ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഫിസിക്സ് അധ്യാപികയായി രണ്ടുവര്‍ഷം ജോലി ചെയ്തിട്ടുണ്ട്.
ഏറെക്കാലം മാധ്യമപ്രവര്‍ത്തകയായി വിവിധ ചാനലുകളില്‍ ജോലിചെയ്തു. പത്തനംതിട്ട മൈലപ്ര മൗണ്ട് ബഥനി സ്കൂളിലായിരുന്നു 10ാം ക്ലാസുവരെ പഠനം. പ്രീ ഡിഗ്രി മുതല്‍ പി.ജിവരെ തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലാണ് പഠിച്ചത്. മാധ്യമപ്രവര്ത്തകയായിരുന്നപ്പോള് രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭര്‍ത്താവ് കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് വയലിറക്കത്ത് ഡോ. ജോര്‍ജ് ജോസഫ്


