Tuesday, April 23, 2024

യൂട്യൂബർമാർക്ക് സന്തോഷം നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

FEATUREDയൂട്യൂബർമാർക്ക് സന്തോഷം നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

ന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെ യുട്യൂബില്‍ വിഡിയോകള്‍ കാണുന്നവരുടെ എണ്ണവും ഏറെ വര്‍ധിച്ചിട്ടുണ്ട്. യുട്യൂബില്‍ വ്‌ളോഗുകളും മറ്റ് വിഡിയോകളും അപ്ലോഡ് ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ യുട്യൂബിനായി വിഡിയോകള്‍ നിര്‍മിക്കുന്നവരെയും യുട്യുബില്‍ ട്രെയ്‌ലറുകളും പാട്ടുകളുമെല്ലാം റിലീസ് ചെയ്യുന്നവരെയും പേടിപ്പിക്കുന്ന ഒന്നാണ് ഡിസ്‌ലൈക്ക് ബട്ടണ്‍
ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ കിട്ടുകയെന്നത് ദുഃസ്വപ്‌നംപോലെയാണ് പല വിഡിയോ ക്രിയേറ്റര്‍മാരും ചിന്തിക്കുന്നത്. പലപ്പോഴും പലരെയും ടാര്‍ഗെറ്റ് ചെയ്തും ഇത്തരം ഡിസ്‌ലൈക്ക് കാമ്പയിനുകള്‍ നടക്കാറുണ്ട്. ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ സ്വന്തമാക്കിയും പല യുട്യൂബ് ചാനലുകളും റിക്കോര്‍ഡിട്ടിട്ടുണ്ട്.

ഇപ്പോഴിതാ പുതിയ ഫീച്ചറിലൂടെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ സന്തോഷിപ്പിക്കാനൊരുങ്ങുകയാണ് യുട്യൂബ്. വിഡിയോയ്ക്ക് എത്ര ഡിസ്‌ലൈക്കുകള്‍ കിട്ടിയെന്നത് പൊതുജനങ്ങള്‍ക്ക് കാണാനാകില്ലെന്നതാണ് പുതിയ ഫീച്ചര്‍. അതേസമയം, യുട്യൂബ് സ്റ്റുഡിയോയില്‍ എത്ര ഡിസ്‌ലൈക്കുകള്‍ കിട്ടിയെന്നത് കാണാനാകും. വിഡിയോകള്‍ കാണുന്നവര്‍ക്ക് ഡിസ്‌ലൈക്ക് ചെയ്യുന്നതിനുള്ള അവസരം ഇപ്പോഴുള്ളതുപോലെ തന്നെയുണ്ടാകും. പുതിയ ഫീച്ചര്‍ നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles