ലതിക സുഭാഷ് ബി ജെ പിയിലേക്ക്…..? ഏറ്റുമാനൂർ തന്നെ മത്സരിക്കാൻ സാധ്യത

0
1861
Google search engine

കോട്ടയം:മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും,കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ലതികാ സുഭാഷ് ബി ജെ പിയിലേക്കെന്നു സൂചന.ഏറ്റുമാനൂർ സീറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിലും കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത അവഗണയിലും പ്രതിഷേധിച്ചാണ് ഈ ചുവടുമാറ്റം.ഇത്തവണയും ലതികാ സുഭാഷിന് വിജയ സാധ്യതയുള്ള സീറ്റ് നൽകുന്നതിൽ കോൺഗ്രസ് നേതാക്കൾ ആവിശ്യം ആയ പരിഗണന നൽകാത്തതിൽ അവരുടെ സുഹൃത്തുക്കളും,ബന്ധുക്കളും കടുത്ത പ്രതിഷേധത്തിലാണ്.ലതിക സുഭാഷിനെ പിന്തുണക്കുന്ന കോൺഗ്രസ്സ് പ്രവർത്തകരും,അവരുടെ ബന്ധുക്കളും,സുഹൃത്തുക്കളും ഏറ്റുമാനൂർ തന്നെ മത്സരിപ്പിച്ചു വിജയിപ്പിക്കുമെന്ന വാശിയിലാണ് പുതിയ നീക്കം. ജോസഫ് ഗ്രുപ്പിന് ഏറ്റുമാനൂർ സീറ്റ് നൽകിയത് കൊണ്ടാണ് ലതികാ സുഭാഷിന് സീറ്റ് നഷ്ടമായതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം. വി എൻ വാസവൻ ആണ് ഇടതു മുന്നണി സ്ഥാനാർഥി. മുന്നണി മാറി എൽ ഡി എഫിലെത്തിയാലും ഏറ്റുമാനൂർ സീറ്റ് ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാലാണ് ബി ജെ പി മുന്നണിയിലേക്കുള്ള ചുവടുമാറ്റത്തിന് ശ്രമിക്കുന്നത്. ഇത് കോട്ടയം ജില്ലയിലാകെ ബി ജെ പിക്ക് വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here