പാലായില്‍ മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും………..

0
202
Google search engine

പാലായില്‍ മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മാണി സി. കാപ്പനോട് കോണ്‍ഗ്രസ് വ്യവസ്ഥ വച്ചു. മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തിലായിരിക്കണമെന്നതാണ് വ്യവസ്ഥ. നിലവില്‍ മാണി സി.കാപ്പന്റെ ഭാഗത്തുനിന്നുള്ള നിലപാട് യുഡിഎഫിനെ അറിയിച്ചിട്ടില്ല. ഏഴ് സീറ്റുകളോളം എന്‍സിപിക്ക് നല്‍കാമെന്നാണ് യുഡിഎഫ് നല്‍കുന്ന വാഗ്ദാനം. ഇന്ന് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം മാണി സി. കാപ്പനെടുക്കുക.

പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ്, എന്‍സിപിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റും എന്‍സിപിക്ക് നല്‍കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എന്‍ഡിഎഫ് അറിയിച്ചു. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റില്‍ മത്സരിക്കാനും പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എന്‍സിപിക്ക് നല്‍കാമെന്നും കേന്ദ്ര നേതാക്കളെ ഇടത് മുന്നണി അറിയിച്ചിരുന്നു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here