ക്ഷേത്രത്തിലേക്ക് പോയ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തി; പൂജാരി അറസ്റ്റില്‍

0
230
Google search engine

ലഖനൗ: ഉത്തർപ്രദേശിലെ ബദായൂൺ ജില്ലയിൽ 50-കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ഉപേക്ഷിച്ച സംഭവത്തിലെ പ്രധാന പ്രതിയായ ക്ഷേത്ര പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതിയെ സമീപ ഗ്രാമത്തിൽ നിന്ന് വ്യാഴാഴ്ച വൈകീട്ടോടെയാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.തന്റെ അനുയായികളിലൊരാളുടെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പൂജാരിയായ സത്യാനന്ദ്. ഞായറാഴ്ച രാത്രി പൂജാരിയും രണ്ടു കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച 50-കാരി അമിത രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്.കേസിൽ ഉൾപ്പെട്ട മറ്റു രണ്ടു പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അങ്കണവാടി വർക്കറായ 50 വയസുള്ള സ്ത്രീ വൈകീട്ട് ആറോടെ സ്വന്തം ഗ്രാമത്തിലെ ക്ഷേത്രത്തിൽ പോയപ്പോഴാണ് ഞായറാഴ്ച ആക്രമണത്തിന് ഇരയായത്. ക്ഷേത്രത്തിൽ പോയ സ്ത്രീ മണിക്കൂറുകൾ കഴിഞ്ഞും തിരിച്ചു വരാഞ്ഞതോടെ ബന്ധുക്കൾ സഹായംതേടി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പോലീസ് അവരെ തിരിച്ചയ്ക്കുകയാണ് ചെയ്തത്.രാത്രി 11.30 ഓടെ മൂന്നുപേർ സ്ത്രീയെ അവരുടെ വീടിനടുത്ത് ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു. ക്ഷേത്രത്തിലെ പൂജാരി ബാബ സത്യാനന്ദ്, ശിഷ്യനായ വേദ്റാം, ഡ്രൈവർ ജസ്പാൽ എന്നിവരാണ് പ്രതികൾ

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here