Sunday, October 11, 2026
HomeLATEST NEWSഇറാന് ആണവസമ്പുഷ്‌ടീകരണം പുനരാരംഭിക്കാൻ സാധിക്കും: കേടുപാടുകൾ സംഭവിച്ചത് ഒരു ആണവകേന്ദ്രത്തിന് മാത്രം

ഇറാന് ആണവസമ്പുഷ്‌ടീകരണം പുനരാരംഭിക്കാൻ സാധിക്കും: കേടുപാടുകൾ സംഭവിച്ചത് ഒരു ആണവകേന്ദ്രത്തിന് മാത്രം

Published on

ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തിൽ ഒരു ആണവകേന്ദ്രത്തിന് മാത്രമാണ് കാര്യമായ കേടുപാടുകൾ സംഭവിച്ചതെന്ന് റിപ്പോർട്ട്. മൂന്ന് ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയിരുന്നത്. എന്നാൽ ഇവ പൂർണമായും തകർക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുഎസ്സിന്റെ വിലയിരുത്തലെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ ആണവകേന്ദ്രങ്ങളായ നതാൻസ്, ഇസ്ഫഹാൻ, ഫോർദോ എന്നിവിടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇതിൽ ഫോർദോ ആണവകേന്ദ്രം മാത്രമാണ് തകർക്കപ്പെട്ടതെന്നും നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കാര്യമായ കേടുപാടുകൾ സംഭവിക്കാത്തതിനാൽ നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങളിൽ ഇറാന് ആണവസമ്പുഷ്‌ടീകരണം പുനരാരംഭിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന് വേണമെങ്കിൽ അടുത്ത മാസങ്ങളിൽ തന്നെ ഇത് തുടങ്ങാനാകുമെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടിനെ സംബന്ധിച്ച് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.

നേരത്തേ ഒരു ഇസ്രയേൽ ഉദ്യോഗസ്ഥനും സമാനമായ പ്രതികരണം നടത്തിയിരുന്നു. അമേരിക്ക ആക്രമണം നടത്തിയെങ്കിലും ഇസ്ഫഹാൻ ആണവകേന്ദ്രത്തിലെ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് വീണ്ടെടുക്കാൻ സാധിക്കുമെന്നായിരുന്നു പ്രതികരണം. എന്നാൽ യുറേനിയം വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയാൽ ആക്രമിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this