Friday, October 9, 2026
HomeLATEST NEWSക്രോം ഓഎസും ആൻഡ്രോയിഡും ഒറ്റ പ്ലാറ്റ്ഫോമായി ലയിപ്പിക്കുന്നു: സ്ഥിരീകരിച്ച് ഗൂഗിൾ

ക്രോം ഓഎസും ആൻഡ്രോയിഡും ഒറ്റ പ്ലാറ്റ്ഫോമായി ലയിപ്പിക്കുന്നു: സ്ഥിരീകരിച്ച് ഗൂഗിൾ

Published on

ക്രോം ഓഎസും ആൻഡ്രോയിഡും തമ്മിൽ ലയിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ. ടെക്ക് റഡാറിന് നൽകിയ പ്രതികരണത്തിൽ ഗൂഗിൾ ആൻഡ്രോയിഡ് ഇക്കോസിസ്റ്റം പ്രസിഡന്റ് സമീർ സാമത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലയന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന് എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമല്ല. ഇതോടെ ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഫോണുകൾ എന്നിവയുടെ സോഫ്റ്റ് വെയർ നിർമിതിയിൽ ഗൂഗിൾ സമൂലമാറ്റം കൊണ്ടുവരും.

ക്രോം ബുക്കുകൾ ഉൾപ്പടെയുള്ള ചില ഉപകരണങ്ങൾക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ച ക്ലൗഡ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമാണ് ക്രോം ഓഎസ്. വളരെ കുറഞ്ഞ അളവിലുള്ള ലോക്കൽ സ്റ്റോറേജ് മാത്രമാണ് ഇതിന് ആവശ്യമുള്ളത്. ക്ലൗഡ് കംപ്യൂട്ടിങ്, വെബ് ആപ്പുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം. ആൻഡ്രോയിഡാകട്ടെ എല്ലാവർക്കും സുപരിചിതമാണ്. സ്മാർട്ഫോണുകൾക്ക് വേണ്ടിയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയിഡ്. ഈ രണ്ട് പ്ലാറ്റ്ഫോമുകളെയാണ് ഒറ്റ പ്ലാറ്റ്ഫോമായി ലയിപ്പിക്കുന്നത്.

വളരെ മുമ്പ് തന്നെ ഇത് സംബന്ധിച്ച് അഭ്യൂഹം നിലനിന്നിരുന്നുവെങ്കിലും കമ്പനി ആദ്യമായാണ് അതിൽ വ്യക്തത വരുത്തിയത്.

ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ഫോണുകൾ ഉൾപ്പടെ ഉപകരണങ്ങളിലൂടനീളം കൂടുതൽ സുഗമമായ അനുഭവം ഉപഭോക്താക്കൾക്ക് ലഭിക്കും. ആപ്പിൾ ഇക്കോസിസ്റ്റത്തിന് സമാനമായ അനുഭവം ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് നൽകാൻ ഇതുവഴി ഗൂഗിളിന് സാധിക്കും.

രണ്ട് ഒഎസുകളും ലയിക്കുന്നതോടെ, ക്രോം ബുക്കുകൾ ഈ പുതിയ ഏകീകൃത ഒഎസിലേക്ക് മാറും. ആൻഡ്രോയിഡ് ഫോണുകളുമായി സുഗമമായി ബന്ധിപ്പിക്കാവുന്നതും ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിക്കുന്നതുമായിരിക്കും അത്. ‘സ്നോവി’ ഈ ലയന പദ്ധതിക്ക് പേരെന്നും, ഗൂഗിളിൻ്റെ വരാനിരിക്കുന്ന പിക്സൽ ബ്രാൻഡ് ലാപ്ടോപ്പിൽ പുതിയ ഒഎസ് ആയിരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ, പെട്ടെന്നൊരു മാറ്റം നിലവിൽ പ്രതീക്ഷിക്കേണ്ടതില്ല. പുതിയ ഒഎസ് എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this