Sunday, October 11, 2026
HomeTOP NEWSKERALAആറുമാസത്തിനിടെ മൂന്നുജില്ലകളിലായി പിടികൂടിയത് 1000 കിലോ കഞ്ചാവും 3729 ഗ്രാം എംഡിഎംഎയും: കണ്ടുകെട്ടിയത് 63 പ്രതികളുടെ...

ആറുമാസത്തിനിടെ മൂന്നുജില്ലകളിലായി പിടികൂടിയത് 1000 കിലോ കഞ്ചാവും 3729 ഗ്രാം എംഡിഎംഎയും: കണ്ടുകെട്ടിയത് 63 പ്രതികളുടെ സ്വത്തുവകകൾ

Published on

മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളുൾപ്പെട്ട തൃശ്ശൂർ പോലീസ് റേഞ്ചിൽ ലഹരിക്കടത്ത് കേസുകളിൽ കഴിഞ്ഞ ആറുമാസത്തിനിടെ പോലീസ് കണ്ടുകെട്ടിയത് 63 പ്രതികളുടെ സ്വത്തുവകകൾ. 2025 ജനുവരി മുതൽ ജൂൺവരെ തൃശ്ശൂർ പോലീസ് റേഞ്ചിൽ മൂന്നുജില്ലകളിലായി പോലീസ് പിടികൂടിയത് 1000 കിലോ കഞ്ചാവാണ്. എംഡിഎംഎ 3729 ഗ്രാമും പിടികൂടി.

മലപ്പുറത്ത് ഒമാൻ വഴി പാഴ്‌സലായിവന്ന ഒരുകിലോ എംഡിഎംഎ പിടികൂടിയതും കരിപ്പൂർ വിമാനത്താവളത്തിലൂടെ തായ്ല‌ാൻഡിൽനിന്ന് വന്ന ഒൻപതുകോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചതുമാണ് പോലീസിൻ്റെ പ്രധാന വേട്ട. ഹൈദരാബാദിലെ എംഡിഎംഎ നിർമാണകേന്ദ്രം കണ്ടെത്തി പ്രതിയെ പിടിച്ചതാണ് തൃശ്ശൂരിലെ പ്രധാന വേട്ട. നൈജീരിയൻ സംഘവുമായി ചേർന്ന് മുംബൈ കേന്ദ്രമാക്കി മലയാളി യുവാവും യുവതിയും നടത്തിയ എംഡിഎംഎ, കഞ്ചാവ് വിൽപ്പന പിടികൂടിയതാണ് പാലക്കാട്ടെ പ്രധാന സംഭവം.

ലഹരിവസ്തു പിടികൂടുന്ന സമയം മുതൽ ആറുവർഷം സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള 2014-ലെ എൻഡിപിഎസ് ആക്ട് ഭേദഗതിപ്രകാരം ഭൂമി, കെട്ടിടങ്ങൾ, വീട്, വാഹനങ്ങൾ, മറ്റു വസ്‌തുവകകൾ, ബാങ്കിലെ തുക, വിലപിടിപ്പുള്ള മൊബൈൽഫോണുകൾ എന്നിവയാണ് 63 പ്രതികളിൽനിന്ന് കണ്ടുകെട്ടിയത്. അരീക്കോട് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലുള്ള വീടും സ്ഥലവും പാലക്കാട് കഞ്ചാവ് വിൽപ്പനക്കാരിയുടെ ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടിയതാണ് ഇതിൽ പ്രധാനം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this