Sunday, October 11, 2026
HomeFEATUREDപഹൽഗാം ഭീകരാക്രമം: ആക്രമണത്തിനുശേഷം തങ്ങളുടെ ഹീനപ്രവൃത്തി ഭീകരർ ആകാശത്തേക്ക് വെടിയുതിർത്താണ് ആഘോഷിച്ചു! ദൃക്സാക്ഷിയുടെ മൊഴി

പഹൽഗാം ഭീകരാക്രമം: ആക്രമണത്തിനുശേഷം തങ്ങളുടെ ഹീനപ്രവൃത്തി ഭീകരർ ആകാശത്തേക്ക് വെടിയുതിർത്താണ് ആഘോഷിച്ചു! ദൃക്സാക്ഷിയുടെ മൊഴി

Published on

ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിരപരാധികളായ 26 പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ ഭീകരർക്കായുള്ള തിരച്ചിലും തുടരുകയാണ്. ആക്രമണത്തിനുശേഷം തങ്ങളുടെ ഹീനപ്രവൃത്തി ഭീകരർ ആകാശത്തേക്ക് വെടിയുതിർത്താണ് ആഘോഷിച്ചതെന്നാണ് പ്രധാന ദൃക്സാക്ഷിയുടെ മൊഴി.

അക്രമിസംഘത്തിലുണ്ടായിരുന്ന മൂന്ന് ഭീകരരാണ് ആകാശത്തേക്ക് വെടിവെച്ച് ആഹ്ളാദപ്രകടനം നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യ്ക്ക് ആക്രമണത്തിൻ്റെ മുഖ്യവിവരങ്ങൾ കൈമാറിയ ദൃക്സാക്ഷി മൊഴി നൽകിയതായാണ് റിപ്പോർട്ട്.

ബൈസരൺ പ്രദേശവാസിയാണ് സംഭവത്തിന്റെ പ്രധാന ദൃക്‌സാക്ഷി. സംഭവത്തിന്റെ വിശദമായ വിവരണം ഇയാൾ എൻഐഎയോട് പങ്കുവെച്ചിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്ത ഭീകരർക്കാവശ്യമായ സഹായം നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത രണ്ട് പ്രദേശവാസികൾ ആക്രമണസമയത്ത് താഴ്വ‌രയിൽ ഉണ്ടായിരുന്നതായി ഇയാൾ അന്വേഷണഏജൻസിയോട് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് ഭീകരരുടെ സാധനസാമഗ്രികൾ ഇവരാണ് കൈകാര്യം ചെയ്തിരുന്നതെന്നും ദൃക്സാക്ഷിയുടെ മൊഴിയിലുണ്ട്.

ഈ മൂന്ന് ഭീകരരിൽ ലഷ്‌കറെ തൊയ്ബ കമാൻഡറായ സുലൈമാൻ എന്നയാളും ഉൾപ്പെടുന്നു. ജമ്മു കശ്‌മീരിൽ നടന്ന മറ്റ് മൂന്ന് ഭീകരാക്രമണങ്ങളിൽ പങ്കുള്ളതിനാൽ ഇയാളെ നേരത്തെ തന്നെ എൻഐഎ തിരയുന്നുണ്ട്. സോനാമാർഗ് തുരങ്കനിർമാണ ഏജൻസിയ്ക്ക് നേർക്ക് നടന്ന ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്.

ഏപ്രിൽ 22നാണ് പാകിസ്‌താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരർ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ലഷ്കറെ തൊയ്ബയുടെ ഉപസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. തുടർന്ന് പാകിസ്‌താനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ പ്രത്യാക്രമണം നടത്തുകയും ചെയ്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this