Saturday, October 10, 2026
HomeTOP NEWSINDIAയുഎസ് വിപണിയിലേക്കുള്ള മുഴുവൻ ഫോണുകളും ഇന്ത്യയിൽ നിർമിക്കാനുള്ള നീക്കവുമായി ആപ്പിൾ

യുഎസ് വിപണിയിലേക്കുള്ള മുഴുവൻ ഫോണുകളും ഇന്ത്യയിൽ നിർമിക്കാനുള്ള നീക്കവുമായി ആപ്പിൾ

Published on

യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളെല്ലാം ഇന്ത്യയിൽ നിർമിക്കാനുള്ള നീക്കവുമായി ആപ്പിൾ. അടുത്ത വർഷം അവസാനത്തോടെ ഈ മാറ്റം നടപ്പാക്കാനാണ് ശ്രമമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഉത്പാദനത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള കമ്പനിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളുടെ ഭാഗമാണിത്.

എന്നാൽ യുഎസും ചൈനയും തമ്മിലുള്ള വാണിജ്യത്തർക്കവും അടുത്തിടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർന്ന താരിഫ് ചുമത്തിയതും ആപ്പിളിനെ ഇന്ത്യയോട് അടുപ്പിക്കുന്നതിന് കാരണമാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം വർധിപ്പിച്ചു വരികയാണ് ആപ്പിൾ. ഫോക്സ്കോൺ, ടാറ്റ ഇലക്ട്രോണിക്‌സ് തുടങ്ങിയ നിർമാണ കമ്പനികളുടെ ഫാക്‌ടറികൾ ഇന്ത്യയിലുണ്ട്. യുഎസ് താരിഫ് നിരക്ക് വർധിപ്പിച്ചതോടെ മാർച്ചിൽ ഇന്ത്യയിൽ നിന്ന് ആപ്പിൾ വൻതോതിൽ ഐഫോണുകൾ കയറ്റി അയച്ചിരുന്നു.

മാർച്ചിൽ മാത്രം 131 കോടി ഡോളർ മൂല്യം വരുന്ന ഐഫോണുകളാണ് ഫോക്സ്സ്കോൺ കയറ്റി അയച്ചത്. ജനുവരിയിലേയും ഫെബ്രുവരിയിലേയും ആകെ കയറ്റുമതിക്ക് തുല്യമാണിത്. ടാറ്റയുടെ കയറ്റുമതി 63% വർധിച്ചു. കഴിഞ്ഞ മാസം കയറ്റി അയച്ചത് 61.2 കോടി ഡോളർ മൂല്യമുള്ള ഐഫോണുകളാണ്.

താരിഫ് നിരക്ക് നേരിടാൻ മാത്രമല്ല, 2026 ഓടെ പ്രതിവർഷം ആറ് കോടി ഐഫോണുകൾ വിറ്റഴിക്കുന്ന യുഎസ് വിപണിയിലേക്കുള്ള മുഴുവൻ ഫോണുകളും ഇന്ത്യയിൽ നിന്ന് നിർമിക്കാനാണ് ആപ്പിൾ ശ്രമിക്കുന്നത്.

അതിന് വേണ്ടി ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം ഇരട്ടിയാക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this