Friday, October 9, 2026
HomeLATEST NEWSപെർപ്ലെക്സിറ്റി എഐ ഏറ്റെടുക്കാനുള്ള ചർച്ചകൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻ നീക്കങ്ങളുമായി ആപ്പിൾ

പെർപ്ലെക്സിറ്റി എഐ ഏറ്റെടുക്കാനുള്ള ചർച്ചകൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻ നീക്കങ്ങളുമായി ആപ്പിൾ

Published on

നിലവിൽ സാങ്കേതികവിദ്യാ ലോകത്ത് ആപ്പിളിനെ പിന്നിലാക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയാണ്. എഐ രംഗത്ത് വലിയ പ്രഖ്യാപിത പദ്ധതികളോ സ്ഥാപനങ്ങളോ ആപ്പിളിന് ഇല്ല. ഐഫോണുകളിലെ എഐ ഫീച്ചറുകളിൽ ചിലതെല്ലാം ആപ്പിളിൻ്റെ തന്നെയാണെങ്കിലും ഓപ്പൺ എഐയുടെ സഹായവും ആപ്പിൾ തേടുന്നുണ്ട്.

എന്നാൽ, ഈ രംഗത്ത് വലിയ നീക്കങ്ങൾക്കുള്ള ശ്രമം ആപ്പിളിന്റെ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. എഐ രംഗത്തെ മുൻനിരക്കാരായ പെർപ്ലെക്സിറ്റി എഐ എന്ന സ്ഥാപനത്തെ ഏറ്റെടുക്കാനുള്ള ചർച്ചകൾ ആപ്പിൾ നടത്തുന്നുണ്ടെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ടിൽ പറയുന്നു. ചർച്ചകൾ വെറും പ്രാരംഭഘട്ടത്തിൽ മാത്രമാണ്. കമ്പനി ഒരുതരത്തിലുമുള്ള വാഗ്‌ദാനങ്ങൾ മുന്നോട്ടുവെച്ചിട്ടില്ല. പെർപ്ലെക്‌സിറ്റി മാനേജ്മെന്റുമായും ഇക്കാര്യം ചർച്ചനടത്തിയിട്ടില്ല.

പെർപ്ലെക്സിറ്റിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചർച്ചകൾ നടക്കുന്നതായി അറിവില്ലെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് പെർപ്ലെക്സിറ്റി റോയിട്ടേഴ്സിനോട് പ്രതികരിച്ചത്. പതിവ് പോലെ ആപ്പിളും പരസ്യ പ്രസ്താവനങ്ങൾ നടത്തിയിട്ടില്ല. ആപ്പിളുമായി ബന്ധപ്പെട്ട ചിലരെ ഉദ്ധരിച്ചാണ് ബ്ലൂംബെർഗ് ആപ്പിളിനുള്ളിൽ നടന്ന ചർച്ചകളെ കുറിച്ച് അറിഞ്ഞത്.

ടെക്ക് വിപണിയിൽ തളരാതിരിക്കണമെങ്കിൽ ആപ്പിളിന് എത്രയും വേഗം എഐ രംഗത്ത് ശക്തിയാർജിക്കേണ്ടതായുണ്ട്.

പെർപ്ലെക്സ‌ിറ്റിയെ ഏറ്റെടുക്കുന്നത് അതിന് ഗുണകരമാണ്. അതേസമയം, ഐഫോണിലെ എഐ അധിഷ്ഠിത ഫീച്ചറുകൾക്കായി ഓപ്പൺ എഐയ്ക്ക് പകരം പെർപ്ലെക്‌സിറ്റി എഐ ഉപയോഗിക്കാനുള്ള നീക്കങ്ങൾ ആപ്പിൾ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുസ്ഥാപനങ്ങളും തമ്മിൽ കരാറിലായെന്നാണ് വിവരം. അതേസമയം ആപ്പിൾ മാത്രമല്ല പെർപ്ലെക്‌സിറ്റിയെ സ്വന്തമാക്കാൻ മെറ്റ ഉൾപ്പടെയുള്ള കമ്പനികളും ശ്രമിക്കുന്നുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this