Friday, October 9, 2026
HomeLATEST NEWSകുങ്ഫു മൂവി ഹെറിറ്റേജ് പ്രോജക്റ്റ്: പഴയ 100 ക്ലാസിക്സ് ചിത്രങ്ങളെ നിർമിതബുദ്ധിയുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാൻ ചൈന

കുങ്ഫു മൂവി ഹെറിറ്റേജ് പ്രോജക്റ്റ്: പഴയ 100 ക്ലാസിക്സ് ചിത്രങ്ങളെ നിർമിതബുദ്ധിയുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാൻ ചൈന

Published on

കുങ് ഫു പശ്ചാത്തലമായ പഴയ നൂറുചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന. കുങ്ഫു മൂവി ഹെറിറ്റേജ് പ്രോജക്റ്റ്: 100 ക്ലാസിക്സ് AI റിവൈറ്റലൈസേഷൻ പ്രോജക്റ്റ് എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ബ്രൂസ് ലീ, ജാക്കി ചാൻ, ജെറ്റ് ലി എന്നിവർ അഭിനയിച്ച ക്ലാസിക് സിനിമകൾ ഡിജിറ്റലായി പുനഃസ്ഥാപിക്കുകയും, ആധുനിക കാലത്തെ പ്രേക്ഷകർക്കായി പുതിയ ജീവനേകി നൽകുകയും ചെയ്യുന്നതാണ് പദ്ധതി.

കഥകളിലോ കഥാപാത്രങ്ങളിലോ മാറ്റം വരുത്താതെ ദൃശ്യങ്ങൾ, ശബ്ദ‌ം, മൊത്തത്തിലുള്ള ഗുണമേന്മ എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് കുങ്ഫു മൂവി ഹെറിറ്റേജ് പ്രോജക്റ്റിന്റെ ലക്ഷ്യം. ഫിസ്റ്റ് ഓഫ് ഫ്യൂറി (1972), ഡ്രങ്കൺ മാസ്റ്റർ (1978), വൺസ് അപ്പോൺ എ ടൈം ഇൻ ചൈന (1991) പോലുള്ള ക്ലാസിക്കുകൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും.

ഇതിന് പുറമേ ജോൺ വൂ 1986-ൽ ഒരുക്കിയ എ ബെറ്റർ ടുമോറോ എന്ന ചിത്രത്തിന് എഐ സഹായത്തോടെ ആനിമേറ്റഡ് റീമേക്ക് ഒരുക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. ഇത് ലോകത്തിലെ ആദ്യത്തെ പൂർണ്ണമായും AI ജനറേറ്റഡ് ആനിമേറ്റഡ് ഫീച്ചർ ഫിലിം ആയിരിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

സിനിമാ ചരിത്രത്തിനുള്ള ആദരവും ഭാവിയുടെ ഒരു കുതിച്ചുചാട്ടവുമായാണ് ചൈന ഫിലിം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഷാങ് പിമിൻ ഈ ഉദ്യമത്തെ വിശേഷിപ്പിച്ചത്. “ഈ സിനിമകൾ രത്നങ്ങളാണ്. നിർമിതബുദ്ധി അവയെ ഇന്നത്തെ പ്രേക്ഷകർക്ക് പുതിയ രീതിയിൽ പ്രസക്തമാക്കും.” അദ്ദേഹം പറഞ്ഞു. 100 മില്യൺ യുവാൻ (ഏകദേശം 13.9 മില്യൺ ഡോളർ) ബഡ്ജറ്റാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this