Tuesday, October 13, 2026
HomeTOP NEWSINDIAവലിയ ഒരാക്രമണം നടത്തിയശേഷം ഒളിത്താവളങ്ങളിലേക്ക്, അടുത്ത ഉത്തരവ് കിട്ടുന്ന മുറയ്ക്ക് വീണ്ടും സജീവമാകും: അതുവരെ ഇടതൂർന്ന...

വലിയ ഒരാക്രമണം നടത്തിയശേഷം ഒളിത്താവളങ്ങളിലേക്ക്, അടുത്ത ഉത്തരവ് കിട്ടുന്ന മുറയ്ക്ക് വീണ്ടും സജീവമാകും: അതുവരെ ഇടതൂർന്ന കാടുകൾക്കകത്തെ രഹസ്യ താവളങ്ങളിൽ

Published on

സവിശേഷമായ അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മ‌ീർ കണ്ട ഏറ്റവും മാരകമായ ഭീകരാക്രമണമാണ് പഹൽഗാമിലേത്. 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്‌താനുമേൽ നയതന്ത്ര തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനും ലഷ്കറെ ത്വയ്ബ മേധാവിയുമായ ഹാഫിസ് സയീദിന്റെ നിയന്ത്രണത്തിലുള്ള ഉപവിഭാഗമായ ‘ദ് റസിസ്റ്റന്റ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കശ്മീരിലെ പ്രാദേശിക തീവ്രവാദികളുടെ പിന്തുണയോടെയാണ് ആക്രമണം.

കശ്മീരിന്റെ പലയിടങ്ങളിലായി ഈ സംഘം ദീർഘകാലമായി വളരെ രഹസ്യസ്വഭാവത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. സോനാമാർഗ്, ബുട്ട പത്രി, ഗന്ധർബെൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരവധി പ്രമുഖരെ ലക്ഷ്യംവെച്ച് മുൻപ് നടത്തിയ ആക്രമണങ്ങൾക്കെല്ലാം പിറകിൽ ഇവരുടെ കരങ്ങളുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ബുട്ട പത്രിയിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ രണ്ട് ഇന്ത്യൻ സൈനികർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടിരുന്നു.

അതേമാസംതന്നെ സോനാമാർഗിൽ തുരങ്ക നിർമാണ തൊഴിലാളികൾക്ക് നേരെയും വെടിവെപ്പുണ്ടായി. അന്ന് ആറ് തൊഴിലാളികളും ഒരു ഡോക്‌ടറുമാണ് മരിച്ചത്. ഇതിനു പിന്നിലെ ലഷ്‌കർ ഭീകരൻ ജുനൈദ് അഹ്‌മദിനെ പിന്നീട് ഒരു ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കുൽഗാമിൽനിന്നുള്ള എ പ്ലസ് കാറ്റഗറിയിലുള്ള ലഷ്കർ തീവ്രവാദിയായിരുന്നു ജുനൈദ്. കഴിഞ്ഞവർഷം ഡിസംബറിൽ ഡാച്ചിഗമിൽ നടന്ന ഏറ്റുമുട്ടലിലാണ് ജുനൈദ് കൊല്ലപ്പെടുന്നത്. അന്ന് സംഘത്തിലുള്ള ബാക്കിയുള്ളവരെല്ലാം വനത്തിനകത്തേക്ക് രക്ഷപ്പെട്ടു.

വലിയ ഒരാക്രമണം നടത്തിയശേഷം ഒളിത്താവളങ്ങളിലേക്ക് പോകുന്നതാണ് ഇവരുടെ രീതി. തുടർന്ന് പാകിസ്താനിലെ അവരുടെ നേതൃത്വത്തിൽനിന്ന് അടുത്ത ഉത്തരവ് കിട്ടുന്ന മുറയ്ക്ക് വീണ്ടും സജീവമാകും. അതുവരെ ഇടതൂർന്ന കാടുകൾക്കകത്തെ രഹസ്യ താവളങ്ങളിൽ കഴിയും. ഹാഫിസ് സയീദും അനുയായിയായ സൈഫുള്ളയുമാണ് ഇവരുടെയെല്ലാം തലപ്പത്ത്. ഇരുവരും പാകിസ്‌താനിൽനിന്നാണ് നിയന്ത്രണങ്ങൾ നടത്തുന്നതെന്നാണ് കരുതപ്പെടുന്നത്. ഭീകരപ്രവർത്തനത്തിന് പാകിസ്‌താൻ സൈന്യത്തിൻ്റെയും പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും അകമഴിഞ്ഞ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെടുന്നു.

പാകിസ്ത‌ാനിൽത്തന്നെയുള്ളവരാണ് സംഘത്തിൽ കൂടുതലും. അതേസമയംകന്നെ കശ്മ‌ീരിലെ ചില ആളുകളെയും സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നു.

അക്രമികൾ വെടിയേറ്റുവീണതിന്റെ അടിസ്ഥാനത്തിൽ, പഹൽഗാം താഴ്‌വരയിലെ മൂന്നിടങ്ങളിലായാണ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. അഞ്ചുപേർ ഒരേ സ്ഥലത്തുവെച്ചാണ് കൊല്ലപ്പെട്ടത്. രണ്ടുപേർ തുറസ്സായ സ്ഥലത്തും മറ്റുള്ളവർ ഫെൻസിങ്ങിനടുത്തുവെച്ചുമാണ് കൊല്ലപ്പെട്ടത്. വേലി ചാടി രക്ഷപ്പെട്ടവരാണ് മറ്റുള്ളവർ. വെടിയുതിർക്കുംമുൻപ് ചിലരോടൊക്കെ സംസാരിക്കുകയും ചെയ്‌തിരുന്നതായി അതിജീവിച്ചവർ പറയുന്നു. സംഘം സ്ഥലത്ത് നിലയുറപ്പിച്ച ഒളിത്താവളം പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this