Friday, October 9, 2026
HomeNewsനാല് കമ്മിറ്റികളുടെ നേതൃസ്ഥാനത്ത് ഉൾപ്പെടുത്തണം, കടുത്ത എതിർപ്പ്: പാകിസ്‌താന്റെ ആവശ്യത്തിന് കനത്ത തിരിച്ചടി

നാല് കമ്മിറ്റികളുടെ നേതൃസ്ഥാനത്ത് ഉൾപ്പെടുത്തണം, കടുത്ത എതിർപ്പ്: പാകിസ്‌താന്റെ ആവശ്യത്തിന് കനത്ത തിരിച്ചടി

Published on

യുഎൻ രക്ഷാസമിതിയിൽ ഭീകരവാദവുമായി ബന്ധപ്പെട്ട നാല് കമ്മിറ്റികളുടെ നേതൃസ്ഥാനത്ത് ഉൾപ്പെടുത്തണമെന്ന പാകിസ്‌താന്റെ ആവശ്യത്തിന് തിരിച്ചടി. സമിതിയിലെ മറ്റ് അംഗങ്ങൾ പാകിസ്‌താൻ്റെ ആവശ്യത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. ഒരു കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം മാത്രമാണ് നൽകിയത്.

1267 ഉപരോധ കമ്മിറ്റി, 1540 ഉപരോധ കമ്മിറ്റി, 1988 താലിബാൻ കമ്മിറ്റി, 1373 കൗണ്ടർ ടെററിസം കമ്മിറ്റി എന്നീ നാലു കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം വേണമെന്നാണ് പാകിസ്താൻ ആവശ്യപ്പെട്ടത്. എന്നാൽ താലിബാൻ കമ്മിറ്റിയിൽ അധ്യക്ഷസ്ഥാനം മാത്രമാണ് നൽകിയത്. അതിനൊപ്പം കൗണ്ടർ ടെററിസം കമ്മിറ്റിയിൽ ഉപാധ്യക്ഷസ്ഥാനവും അനുവദിച്ചു.

പാകിസ്‌താന്റെ ഈ ആവശ്യം യുഎൻ കമ്മിറ്റികളെ നിർണയിക്കുന്നത് വൈകിപ്പിച്ചുവെന്ന് വിമർശനമുണ്ട്. 2025 ജനുവരിയിൽ തന്നെ ഇത് തീർപ്പാകേണ്ടതായിരുന്നുവെന്നും എന്നാൽ പാകിസ്ത‌ാൻ ഇത് അഞ്ചുമാസത്തോളം നീട്ടിക്കൊണ്ടുപോയെന്നും വിമർശനമുയർന്നു. പാകിസ്ത‌ാന്റെ നിലപാടിനോട് രക്ഷാസമിതിയിലെ മറ്റ് അംഗങ്ങൾക്ക് യോജിപ്പില്ല.

യുഎന്നിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങൾക്കും ഈ കമ്മിറ്റികളുടെ തലപ്പത്ത് വരാൻ ആഗ്രഹമില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ചൈന, ഫ്രാൻസ്, റഷ്യ, യു.കെ., യു.എസ്. എന്നീ രാജ്യങ്ങളാണ് യുഎന്നിലെ സ്ഥിരാംഗങ്ങൾ. യുഎൻ രക്ഷാസമിതിയിലെ കൗണ്ടർ ടെററിസം കമ്മിറ്റിയിൽ നേരത്തേ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this