Tuesday, October 13, 2026
HomeTOP NEWSINDIA24 കോടിയാളുകളുടെ ജീവനാഡി, സിന്ധുനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നീക്കം: വൈകാരികമായി പ്രതികരിച്ച് പാകിസ്‌താൻ

24 കോടിയാളുകളുടെ ജീവനാഡി, സിന്ധുനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നീക്കം: വൈകാരികമായി പ്രതികരിച്ച് പാകിസ്‌താൻ

Published on

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്‌താന് പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. അതിലൊന്നാണ് സിന്ധുനദീജല കരാർ മരവിപ്പിച്ച തീരുമാനം. ഇന്ത്യയുടെ നീക്കം പാകിസ്ത‌ാനിൽ വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്. പാകിസ്‌താനിലെ 24 കോടിയാളുകളുടെ ജീവനാഡിയാണ് സിന്ധുനദി. ഇന്ത്യൻ നീക്കത്തോട് വൈകാരികമായാണ് പാകിസ്‌താൻ പ്രതികരിച്ചത്.

സിന്ധു നദീജല കരാർ മരവിപ്പിക്കുമെന്ന ഇന്ത്യയുടെ തീരുമാനം നിയമവിരുദ്ധമായ നീക്കമാണെന്ന് പാകിസ്‌താൻ പറയുന്നു. ജലം പാകിസ്‌താന്റെ സുപ്രധാന ദേശീയ താൽപ്പര്യമാണെന്നും 24 കോടി ജനങ്ങളുടെ ജീവനാഡിയാണെന്നും പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞു. ലോകബാങ്ക് അടക്കമുള്ള ആഗോള സംഘടനകൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്നും ഈ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നും പാകിസ്‌താൻ വ്യക്തമാക്കി.

ഇന്ത്യ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷമാണ് പാകിസ്‌താൻ നടപടികൾ വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.

‘ലോകബാങ്ക് മധ്യസ്ഥത വഹിച്ച, ഇരു രാജ്യങ്ങൾക്കും ബാധകമായ അന്താരാഷ്ട്ര കരാറാണിത്. ഏകപക്ഷീയമായി റദ്ദാക്കാൻ കരാറിൽ വ്യവസ്ഥയില്ല. ജലം പാകിസ്ഥാന്റെ സുപ്രധാന ദേശീയ താൽപ്പര്യവും 24 കോടി ജനങ്ങളുടെ ജീവനാഡിയുമാണ്. ജല ലഭ്യത എന്തു വിലകൊടുത്തും സംരക്ഷിക്കും. പാകിസ്താനവകാശപ്പെട്ട ജലത്തിന്റെ ഒഴുക്ക് തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുകയും പൂർണ്ണ ശക്തിയോടെ പ്രതികരിക്കുകയും ചെയ്യും’. പ്രസ്താവനയിൽ പറയുന്നു.

പുൽവാമ ആക്രമണത്തിന് ശേഷം മോശമായ ഇന്ത്യാ- പാക് ബന്ധം അതിലേറെ വഷളായിരിക്കുന്ന സാഹചര്യമാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പോലും ഇന്ത്യ നദീജല കരാറിൽ തീരുമാനമെടുത്തിരുന്നില്ല. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ത‌ാൻ അവസാനിപ്പിക്കുന്നതുവരെ കരാർ മരവിപ്പിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this