Saturday, October 10, 2026
HomeTOP NEWSKERALAഒൻപതുവർഷം നഷ്ടങ്ങളുടേത് മാത്രം: ഉത്തരവാദിത്വം മുഴുവൻ നാഷണൽ ഹൈവേ അതോറിറ്റിക്കാണെന്ന് മുഹമ്മദ് റിയാസ് തിരുത്തിയത് സംസ്ഥാന...

ഒൻപതുവർഷം നഷ്ടങ്ങളുടേത് മാത്രം: ഉത്തരവാദിത്വം മുഴുവൻ നാഷണൽ ഹൈവേ അതോറിറ്റിക്കാണെന്ന് മുഹമ്മദ് റിയാസ് തിരുത്തിയത് സംസ്ഥാന സർക്കാരിൻ്റെ പൊള്ളത്തരത്തിന് ഉദാഹരണം – രാജീവ് ചന്ദ്രശേഖർ

Published on

ദേശീയപാതയുടെ നിർമാണം തൻ്റെ മികവാണെന്ന് മൂന്നുദിവസം മുമ്പുവരെ അവകാശപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ ഉത്തരവാദിത്വം മുഴുവൻ നാഷണൽ ഹൈവേ അതോറിറ്റിക്കാണെന്ന് തിരുത്തിയത് സംസ്ഥാന സർക്കാരിൻ്റെ പൊള്ളത്തരത്തിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൊടുപുഴയിൽനടന്ന ബിജെപി ഇടുക്കി നോർത്ത് ജില്ലാ വികസിതകേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിതനിലവാരത്തിൽ മാറ്റം പ്രതീക്ഷിച്ചാണ് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന് അവസരം നൽകിയത്. എന്നാൽ ഈ സർക്കാരിന്റെ ഒൻപതുവർഷം നഷ്ടങ്ങളുടേത് മാത്രമായിരുന്നു. കടമെടുക്കാതെ ഒരിഞ്ച് മുന്നോട്ടുപോകാൻ സർക്കാരിനാവുന്നില്ല.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ആശാവർക്കർമാർക്ക് അർഹമായ ഓണറേറിയവും നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ല. അതിനിടെ നടത്തുന്ന വാർഷികാഘോഷ മഹാമഹം എന്തിനുവേണ്ടിയെന്നും, ആർക്കുവേണ്ടിയെന്നും സർക്കാർ വിശദീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

യുപിഎ സർക്കാരിൻ്റെ കാലത്ത് തീവ്രവാദി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൈന്യത്തിന്റെറെ കൈയിൽ ഒന്നുമില്ലായിരുന്നു. എന്നാൽ മോദി ഭരണത്തിൻ്റെ ഒരുദശകം പിന്നിടുമ്പോൾ രാജ്യത്തിൻ്റെയും സൈന്യത്തിന്റെയും പ്രതിരോധശേഷി പതിൻമടങ്ങ് വർധിച്ചു. ലോകത്തെ പ്രധാന സൈനിക ശക്തിയായും സാമ്പത്തിക ശക്തിയായും രാജ്യം പരിണമിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this