Friday, October 16, 2026
HomeNews18-ാമത് ജി20 ഉച്ചകോടിക്ക് ഈ മാസം; ഇന്ത്യ അംഗമായിട്ടുള്ള ജി20, എസ് സിഒ പോലുള്ള ഒട്ടേറെ...

18-ാമത് ജി20 ഉച്ചകോടിക്ക് ഈ മാസം; ഇന്ത്യ അംഗമായിട്ടുള്ള ജി20, എസ് സിഒ പോലുള്ള ഒട്ടേറെ പ്രമുഖ അന്താരാഷ്ട്ര കൂട്ടായ്മയികളെ കുറിച്ച് അറിയാം

Published on

18-ാമത് ജി20 ഉച്ചകോടിക്ക് ഈ മാസം ഇന്ത്യ ആതിഥ്യമരുളുകയാണ്. ആഗോള സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ലോകത്തിലെ വലിയ സാമ്പത്തിക ശക്തികൾ ഒന്നിച്ചു ചേരുന്ന സമ്മേളനമാണിത്. ഡൽഹിയിൽ വെച്ചു നടക്കുന്ന ഈ വർഷത്തെ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും 40-തോളം തലവന്മാർ പങ്കെടുക്കും. ജി20-യുടെ ഇതുവരെയുള്ള സമ്മേളനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗമാണിതെന്ന പ്രത്യേകതയുമുണ്ട്.

ജി20 സമ്മേളനത്തിനായി ഡൽഹിയിൽ ഒരുക്കങ്ങൾ നടക്കുകയാണ്. കലാപരിപാടികൾ തുടങ്ങി സുരക്ഷാ ക്രമീകരണങ്ങൾ വരെയുള്ള കാര്യങ്ങൾ ഇതിൽ പെടുന്നു.

ജി20 സമ്മേളനത്തിന് പുറമെ, ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷനിലും(എസ്സിഒ) ഇന്ത്യ അധ്യക്ഷപദം വഹിക്കുന്നുണ്ട്. ചൈന, റഷ്യ, പാകിസ്താൻ തുടങ്ങിയ എട്ട് രാജ്യങ്ങൾ അംഗമായ സംഘടനയാണിത്.

ജി20, എസ് സിഒ പോലുള്ള ഒട്ടേറെ പ്രമുഖ അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഇന്ത്യ അംഗമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

  • ലോകബാങ്ക്

സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ ഇന്ത്യ ലോകബാങ്കുമായി സഹകരിച്ച് തുടങ്ങിയിരുന്നു. 1945-ൽ ലോകബാങ്കിന്റെ സ്ഥാപക രാജ്യങ്ങളിലൊന്നുകൂടിയാണ് ഇന്ത്യ. ലോകബാങ്കിൽ നിന്ന് 34 മില്ല്യൺ ഡോളറിന്റെ വായ്പ നേടിയ ആദ്യ ഏഷ്യൻ രാജ്യം കൂടിയാണ് ഇന്ത്യ. റെയിൽവെ പദ്ധതിക്ക് വേണ്ടിയാണ് ഈ തുക പ്രയോജനപ്പെടുത്തിയത്. ലോകബാങ്ക് ഗ്രൂപ്പിന്റെ അഞ്ച് ഘടകങ്ങളിൽ നാലിലും ഇന്ത്യ അംഗമാണ്. ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ്(ഐബിആർഡി), ഇന്റർനാഷണൽ ഡെവലപ്മെന്റ് അസോസിയേഷൻ(ഐഡിഎ), ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ(ഐഎഫ്സി), മൾട്ടിലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ഗ്യാരന്റി ഏജൻസി(എംഐജിഎ) എന്നിവയാണവ. ഐബിആർഡി, ഐഡിഎ, ഐഎഫ്സി എന്നിവയുടെ സ്ഥാപക അംഗം കൂടിയാണ് ഇന്ത്യ. ലോകബാങ്കിന്റെ മറ്റൊരുഘടകമായ ഐസിഎസ്ഐഡിയിൽ ഇന്ത്യ ഇതുവരെ അംഗമായിട്ടില്ല.

  • അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)

1945-ൽ അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) സ്ഥാപക അംഗങ്ങളിലൊന്നാണ് ഇന്ത്യ. അംഗരാജ്യമെന്നതിന് പുറമെ, അഞ്ചാമത്തെ വലിയ ഓഹരി പങ്കാളി കൂടിയാണ് ഇന്ത്യ. 1944-ൽ യുഎസിലെ ന്യൂ ഹാംപസ്ഫിയറിലെ ബ്രെട്ടൺ വുഡ്സിൽ 44 രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിലാണ് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും പിറവി. നിലവിൽ ഐഎംഎഫിൽ 190 അംഗങ്ങൾ ഉണ്ട്. അന്താരാഷ്ട്രതലത്തിലെ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎംഎഫ് രൂപവത്കരിച്ചത്. കൂടാതെ, അന്താരാഷ്ട്ര വ്യാപാരത്തിൽ സുസ്ഥിരമായ വളർച്ച ഉറപ്പുവരുത്തുക, കറൻസികളുടെ വിനിമയ സ്ഥിരത പ്രോത്സാഹിപ്പിക്കുക, പണമിടപാടുകളുടെ ഒരു ബഹുമുഖ സംവിധാനം സ്ഥാപിക്കാൻ സഹായിക്കുക എന്നിവയെല്ലാം ഐഎംഎഫിന്റെ ലക്ഷ്യങ്ങളാണ്.

അംഗരാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് സാമ്പത്തിക പ്രതിസന്ധികൾ തടയുന്നതിനോ ലഘൂകരിക്കുന്നതിനോ വായ്പ നൽകുക എന്നതാണ് ഇതിന്റെ സുപ്രധാന ലക്ഷ്യം. അംഗരാജ്യങ്ങളിൽ നിന്നുള്ള വിഹിതത്തിലൂടെയും സബ്സ്ക്രിപ്ഷനുകളിലൂടെയും ഐഎംഎഫിന് പണം ലഭിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലുപ്പമനുസരിച്ചാണ് സംഭാവന നിർണയിക്കുന്നത്. യുഎസ് ആണ് ഇതിലെ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യം.

  • ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ(എസ്സിഒ)

ചൈനയിലെ ഷാങ്ഹായിൽ 2001-ലാണ് എസ് സിഒയ്ക്ക് സ്ഥാപിക്കപ്പെട്ടത്. ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളാണ് എസ് സിഒയ്ക്ക് രൂപം നൽകിയത്. 1996 ഏപ്രിൽ 6-ന് രൂപം കൊടുത്ത ഷാങ്ഹായ് ഫൈവ് ഗ്രൂപ്പിന്റെ വിപുലീകരിച്ച രൂപമാണ് ഇത്. മധ്യേഷ്യയിലെ യുഎസിന്റെ സ്വാധീനത്തിന് തടയിടാനാണ് ഈ ഗ്രൂപ്പ് രൂപംകൊടുത്തതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. 2005 ജൂലൈയിൽ ഇന്ത്യക്ക് നിരീക്ഷണ പദവി ലഭിച്ചു. 2017 ജൂൺ 9-ന് ഇന്ത്യയും പാകിസ്താനും എസ് സിഒയിൽ മുഴുവൻ സമയ അംഗമായി. ഈ വർഷം എസ് സിഒ യുടെ വിർച്വൽ സമ്മേളനത്തിന് ഇന്ത്യ വേദയായി. നിലവിൽ ഒൻപത് രാജ്യങ്ങളാണ് ഇതിൽ അംഗമായിട്ടുള്ളത്.

  • ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്

1966-ലാണ് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) സ്ഥാപിക്കപ്പെട്ടത്,. ബാങ്കിന്റെ സ്ഥാപക അംഗങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ. ബാങ്കിലെ നാലാമത്തെ വലിയ ഓഹരിപങ്കാളികൂടിയാണ് ഇന്ത്യ. നയസംഭാഷണം, വായ്പകൾ, ഓഹരി നിക്ഷേപം, ഗ്രാന്റുകൾ, സാങ്കേതിക സഹായം എന്നിവ നൽകുന്നതിന് അംഗരാജ്യങ്ങളെ സഹായിക്കുകയാണ് എഡിബിയുടെ ലക്ഷ്യം.

ഫിലിപ്പൈൻസിലെ മനിലയിലാണ് എഡിബിയുടെ ആസ്ഥാനം. എഡിബിയിൽ ഇന്ത്യക്ക് 6.31 ശതമാനമാണ് ഓഹരി പങ്കാളിത്തമുള്ളത്. 5.34 ശതമാനം വോട്ടിങ് അവകാശവുമാണ്. ജപ്പാനും യുഎസുമാണ് എഡിബിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളികൾ. ചൈനയും ഇന്ത്യയുമാണ് തൊട്ട് പിന്നിലുള്ളത്.

  • വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ)

അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം എന്നിവ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്രതലത്തിലുള്ള കൂട്ടായ്മയാണ് വേൾഡ് ട്രേഡ് ഓർഗനൈസേഷൻ. 1995 ജനുവരിയിലാണ് ഇന്ത്യ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ അംഗമായത്., ഡബ്ല്യുഡിഒയുടെ മുൻഗാമിയായ ജനറൽ അഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രേഡിൽ 1948 ജൂലൈ മുതൽ ഇന്ത്യ അംഗമാണ്. നിലവിൽ യൂറോപ്യൻ യൂണിയൻ ഉൾപ്പടെ 164 അംഗങ്ങളാണ് ഡബ്ല്യുടിഒയിൽ ഉള്ളത്. ഇത് കൂടാത, 23 രാജ്യങ്ങൾ നിരീക്ഷക രാജ്യങ്ങളായും പ്രവർത്തിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നിയമങ്ങൾ കൈകാര്യം ചെയ്യുന്ന ഏക അന്താരാഷ്ട്ര സംഘടനയാണ് ഡബ്ല്യൂടിഒ.

  • ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്ക്

1964-ൽ സ്ഥാപിതമായ ഒരു ബഹുമുഖ വികസന ധനകാര്യ സ്ഥാപനമാണ്ആഫ്രിക്കൽ ഡെവലപ്മെന്റ് ബാങ്ക്(എഎഫ്ഡിബി). ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക വളർച്ചയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.1982- ലാണ് ഇന്ത്യ ഈ കൂട്ടായ്മയുടെ ഭാഗമാകുന്നത്. 24 അംഗ പ്രാദേശിക ഇതര അംഗരാജ്യങ്ങളിൽ ഇന്ത്യ സുപ്രധാന അംഗമാണ്. നിലവിൽ ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിൽ 81 അംഗങ്ങളുണ്ട്.

  • ബ്രിക്സ്

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ സാമ്പത്തിക രാജ്യങ്ങൾ ചേർന്ന് 2009 ജൂൺ 16-ന് രൂപം നൽകിയ കൂട്ടായ്മയാണ് ബ്രിക്സ്. ജൊഹന്നാസ്ബെർഗിലാണ് ഏറ്റവും ഒടുവിൽ ബ്രിക്സ് സമ്മേളനം നടന്നത്. അർജന്റീന, ഈജിപ്ത്, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെക്കൂടി ഇതിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ലോകജനസംഖ്യയുടെ 26 ശതമാനവും ബ്രിക്സിലെ അഞ്ച് രാജ്യങ്ങളിലാണ് ഉൾപ്പെടുന്നത്. പുതിയ ആറ് രാജ്യങ്ങളും കൂടി ചേരുന്നതോടെ ബ്രിക്സിന്റെ ജിഡിപി പങ്കാളിത്തം 30 ശതമാനത്തിൽ നിന്ന് 46 ശതമാനമാകും.

  • ജി-20

എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ വാർഷിക യോഗമാണ്. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളാണ് ജി 20 ഉച്ചകോടിയിലെ അംഗങ്ങൾ.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...