Wednesday, October 7, 2026
HomeNews10 വർഷത്തിനിടെ ഭൂമി ഏറ്റെടുക്കൽ ചെലവ് മൂന്നിരട്ടി; ഓരോ കിലോമീറ്റർ റോഡിനും ശരാശരി 106 കോടി

10 വർഷത്തിനിടെ ഭൂമി ഏറ്റെടുക്കൽ ചെലവ് മൂന്നിരട്ടി; ഓരോ കിലോമീറ്റർ റോഡിനും ശരാശരി 106 കോടി

Published on

തമിഴ്നാട്ടിലെ ഈസ്റ്റ് കോസ്റ്റ് റോഡിന്റെ തിരുവാമിയൂർ മുതൽ അക്കരെ വരെയുള്ള 10.3 കിലോമീറ്റർ നാലുവരിപ്പാത ആറുവരിയാക്കി മാറ്റുന്നതിന് സംസ്ഥാന ഹൈവേ വകുപ്പിന്റെ ചെലവ് എക്കാലത്തെയും ഉയർന്ന തുകയെന്ന് റിപ്പോർട്ട്. 10 വർഷത്തിനിടെ ഭൂമി ഏറ്റെടുക്കൽ ചെലവ് മൂന്നിരട്ടിയായി വർധിച്ചതാണ് പദ്ധതിച്ചെലവ് വർധിക്കാൻ കാരണം. ഓരോ കിലോമീറ്റർ റോഡിനും ശരാശരി 106 കോടി എന്ന കണക്കിൽ 1099 കോടി രൂപയാണ് പദ്ധതിക്കായി വകുപ്പ് അനുവദിച്ചിരിക്കുന്നത്.

കോയമ്പേടിലെ നാലുവരി മേൽപ്പാലത്തിന് ശരാശരി നിർമാണച്ചെലവ് കിലോമീറ്ററിന് 95 കോടി രൂപയാണ്, റേട്ടേരി, പല്ലാവരം, മേടവാക്കം എന്നിവിടങ്ങളിൽ മൂന്നുവരി മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് കിലോമീറ്ററിന് 45 മുതൽ 48 കോടി രൂപ വരെയാണ് ചെലവ്. ഇസിആർ പദ്ധതിക്കായി 2012ൽ 356 കോടി രൂപ കണക്കാക്കിയ ഭൂമി ഏറ്റെടുക്കൽ ചെലവ് 2019ൽ 756 കോടി രൂപയായി ഉയർന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ചെലവ് 940 കോടി രൂപയിലെത്തി.2022-ൽ ആരംഭിച്ച ഇസിആർ പദ്ധതിയുടെ യഥാർത്ഥ നിർമാണച്ചെലവ് 159 കോടി (പദ്ധതിയുടെ 15%) രൂപയാണെന്ന് ഹൈവേ ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത ഒമ്പത് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാലുവരിപ്പാതയുള്ള ഇസിആറിന്റെ നിലവിലെ വീതി 50 മുതൽ 80 അടി വരെയാണ്, ഓരോ വശത്തും ഒരു അധിക പാത വീതം ചേർത്ത് 102 അടിയായി വികസിപ്പിക്കാനാണ് നിർദേശം. ജനസാന്ദ്രതയേറിയ ജനവാസമേഖലയിലെ വാഹനത്തിരക്ക് കാരണമാണ് റോഡിന് വീതികൂട്ടേണ്ടി വന്നതെന്ന് അധികൃതർ പറഞ്ഞു. 2006നും 2009നും ഇടയിൽ നാഥം സെറ്റിൽമെന്റ് പട്ടയങ്ങൾ (Natham settlement pattas) നൽകിയതാണ് പദ്ധതിയുടെ ചെലവ് വർധിക്കാൻ പ്രധാന കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.2005ൽ സർക്കാർ ആറുവരിപ്പാത പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപമുള്ള ഗ്രാമങ്ങൾക്ക് 2009 വരെ ഭൂമി പട്ടയം നൽകിയിരുന്നു.

”ഗ്രാമനാഥം ഭൂമി സർക്കാരിന്റേതാണ്. എന്നാൽ പൂർണമായും സർക്കാരിന്റെ അധീനതയിലുള്ള പൊറമ്പോക്ക് ഭൂമിയിൽ നിന്ന് വ്യത്യസ്തമായി അവ പൊതു വാസസ്ഥലമായി മാറ്റിവച്ചിട്ടുള്ളവയാണ്. വീതി കൂട്ടുന്ന പദ്ധതിയെക്കുറിച്ച് അറിഞ്ഞിട്ടും റവന്യൂ അധികൃതർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും മറ്റ് പ്രാദേശിക നേതാക്കളുടെയും സമ്മർദ്ദത്തിന് വഴങ്ങി പട്ടയം നൽകി. ഈ ഭൂമി പിന്നീട് സ്വകാര്യ കക്ഷികൾക്ക് വിറ്റു, ഇത് ഭൂമി ഏറ്റെടുക്കൽ ചെലവ് വർധിപ്പിക്കാൻ കാരണമായതായി”, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...