Saturday, October 10, 2026
HomeCRIMEസ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി

Published on

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. യുപി ഗ്രേറ്റർ നോയിഡയിൽ ആണ് സംഭവം. 35 ലക്ഷം സ്ത്രീധന തുക നല്കാത്തതിന് നിക്കി എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ഭർത്താവ്, ഭർതൃമാതാവ് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു. വ്യാഴാഴ്ച ഭർത്താവും മാതാവും ചേർന്ന് നിക്കി എന്ന 28 വയസ്സുള്ള യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

2016 ഡിസംബറിൽ വിവാഹിതയായ നിക്കി ദീർഘകാലമായി പീഡനം സഹിച്ചിരുന്നതായി റിപ്പോർട്ട്. ഭർത്താവ് വിപിൻ ഭാട്ടി മദ്യത്തിന് അടിമയാണെന്നും വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മറ്റൊരു സ്ത്രീയുമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പോലും ഭർത്താവ് ശ്രമിച്ചിരുന്നു. ഓഗസ്റ്റ് 21 ന് രാത്രിയിൽ നിക്കിയെ ക്രൂരമായി മർദ്ദിക്കുകയും പിന്നീട് പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

മരിച്ചയാളുടെ സഹോദരി വിപിനും കുടുംബത്തിനുമെതിരെ കസ്ന പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികളെ പിടികൂടാൻ അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ നിയമനടപടികൾ പുരോഗമിക്കുന്നു- ഗ്രേറ്റർ നോയിഡ എഡിസിപി സുധീർ കുമാർ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this