Saturday, October 10, 2026
HomeNewsസിഇഎസ് 2024; കുഞ്ഞൻ റോബോട്ടിനെ അവതരിപ്പിക്കാനൊരുങ്ങി എൽജി

സിഇഎസ് 2024; കുഞ്ഞൻ റോബോട്ടിനെ അവതരിപ്പിക്കാനൊരുങ്ങി എൽജി

Published on

വളരെ മിടുക്കനായൊരു കുഞ്ഞൻ റോബോട്ടിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് എൽജി. ഈ വർഷത്തെ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിൽ (സിഇഎസ് 2024) വെച്ചാണ് എൽജി പുതിയ സ്മ‌ാർട്ട് ഹോം അസിസ്റ്റന്റ് അവതരിപ്പിക്കുക. സഞ്ചരിക്കാനും, പുതിയ കാര്യങ്ങൾ പഠിക്കാനും, ആളുകൾ പറയുന്നത് മനസിലാക്കാനും, വീട്ടിലെ അരുമ മൃഗങ്ങളെ നിരീക്ഷിക്കാനുമെല്ലാം ഈ സ്‌മാർട് അസിസ്റ്റൻ്റിന് സാധിക്കും.

സഞ്ചരിക്കാനായി കാലുകളും ചക്രങ്ങളും ഇതിനുണ്ട്. വീട്ടിലെ എല്ലാ സ്‌മാർട്ഉപകരണങ്ങളും ഈ റോബോട്ടുമായി ബന്ധിപ്പിച്ച് കൈകാര്യം ചെയ്യാം. ക്വാൽകോം ടെക്നോളജീസിൻ്റെ ശക്തിയേറിയെ പ്രൊസസറിലായിരിക്കും ഈ സ്‌മാർട് അസിസ്റ്റൻ്റിൻ്റെ പ്രവർത്തനം.

നിങ്ങൾ വീട്ടിലില്ലാത്തപ്പോൾ വീടിനുള്ളിലെല്ലാം സഞ്ചരിക്കാൻ അസിസ്റ്റന്റിന് സാധിക്കും. വീട്ടിലെ ജനൽ തുറന്നുകിടക്കുകയാണോ, ലൈറ്റുകൾ ഓഫ് ചെയ്തിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാതെ ഓൺ ആയിക്കിടക്കുന്നുണ്ടെങ്കിൽ അസിസ്റ്റന്റ്റ് അതെല്ലാം ഓഫ് ചെയ്യും.

നിങ്ങൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ അസിസ്റ്റൻ്റ് നിങ്ങളെ സ്വാഗതം ചെയ്യു. നിങ്ങളുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് പാട്ടുകൾ കേൾപ്പിക്കാനും മറ്റും ഇതിന് കഴിയും. കാലാവസ്ഥാ വിവരങ്ങൾ, റിമൈൻ്ററുകൾ തുടങ്ങിയവയും അസിസ്റ്റന്റ് ചെയ്യും.

എന്തായാലും പുതിയ ഉപകരണത്തിലൂടെ സ്‌മാർട്ഹോം ഉപകരണ രംഗത്ത് ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് എൽജി. ഈ സ്‌മാർട്‌ അസിസ്റ്റൻ്റിന്റെ കൂടുതൽ വിവരങ്ങൾ അവതരണ പരിപാടിയിൽ കമ്പനി പുറത്തുവിടും. ലാസ് വെഗാസിൽ ജനുവരി 9 മുതൽ 12 വരെയാണ് ഈ വർഷത്തെ സിഇഎസ് നടക്കുക. എൽജി ഉൾപ്പടെ ലോകത്തെ മുൻനിര കമ്പനികൾ പരിപാടിയിൽ പങ്കെടുക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this