Saturday, October 10, 2026
HomeTOP NEWSKERALAശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; ഭൂമി ഏറ്റെടുക്കുന്നതിന് വിജ്‌ഞാപനം പുറത്തിറക്കി സംസ്‌ഥാന സർക്കാർ

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; ഭൂമി ഏറ്റെടുക്കുന്നതിന് വിജ്‌ഞാപനം പുറത്തിറക്കി സംസ്‌ഥാന സർക്കാർ

Published on

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് വിജ്‌ഞാപനം പുറത്തിറക്കി സംസ്‌ഥാന സർക്കാർ. 1000.28 ഹെക്ടർ ഭൂമിയാണു സർക്കാർ ഏറ്റെടുക്കുന്നത്. ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ അക്കാര്യം അറിയിക്കണമെന്നാണ് നിർദ്ദേശം.

47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്‌ഥലങ്ങളാണ് ഏറ്റെടുക്കുന്നത്.

എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 22 ൽ ഉൾപ്പെട്ട 281, 282, 283 സർവേ നമ്പരുകൾ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 21 ൽ ഉൾപ്പെട്ട 299 സർവേ നമ്പരിൽ ഉൾപ്പെട്ട 2264.09 ഏക്കർ സ്ഥലമാണ് ചെറുവള്ളി എസ്‌റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്.

വിമാനത്താവളത്തിൻ്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമം ആകുമെന്നാണു സർക്കാരിൻ്റെ പ്രതീക്ഷ. വിമാനത്താവളത്തിന് 1.85 കോടി രൂപയാണ് ഇക്കുറി ബജറ്റിൽ അനുവദിച്ചത്. സാധ്യതാ പഠനത്തിനും വിശദമായ പദ്ധതി രേഖ തയാറാക്കുന്നതടക്കമുള്ള നടപടികൾക്കുമാണു തുക അനുവദിച്ചതെന്നു ബജറ്റിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 2.01 കോടി രൂപയായിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this