Sunday, October 11, 2026
HomeNewsവിമാനത്തിൻ്റെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ; മണിക്കൂറിൽ 623 കിലോമീറ്റർ, സ്വന്തം റെക്കോഡ് ഭേദിച്ച് ചൈനയുടെ മാഗ്ലെവ്...

വിമാനത്തിൻ്റെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ; മണിക്കൂറിൽ 623 കിലോമീറ്റർ, സ്വന്തം റെക്കോഡ് ഭേദിച്ച് ചൈനയുടെ മാഗ്ലെവ് ട്രെയിൻ

Published on

അതിവേഗത്തിനൊപ്പം ഹൈടെക്‌സ് സാങ്കേതികവിദ്യയിലും അധിഷ്‌ഠിതമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള രാജ്യമാണ് ചൈന. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാഗ്‌നറ്റിക്കലി ലെവിറ്റേറ്റഡ് അഥവാ മാഗ്ലെവ് ട്രെയിൻ. വേഗതയിൽ സ്വന്തം റെക്കോഡ് ഈ അതിവേഗ ട്രെയിൻ ഒരിക്കൽ കൂടി ഭേദിച്ചതായാണ് ചൈനീസ് എയറോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രീസ് (സി.എ.എസ്.ഐ.സി) അവകാശപ്പെട്ടിരിക്കുന്നത്.

രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള ലോ-വാക്വം ട്യൂബിലൂടെ നടത്തിയ പരീക്ഷണയോട്ടത്തിലാണ് മുമ്പുണ്ടായിരുന്ന മണിക്കൂറിൽ 623 കിലോമീറ്റർ (387 മൈൽ) എന്ന വേഗ റെക്കോഡ് മറികടന്നിരിക്കുന്നതെന്നാണ് സി.എ.എസ്.ഐ.സി അവകാശപ്പെടുന്നത്. പുതുതായി കൈവരിച്ചിരിക്കുന്ന വേഗത ഈ മേഖലയിലെ മുന്നേറ്റത്തിൻ്റെ സൂചനയാണെന്നും അൾട്ര ഫാസ്റ്റ് ഹൈപ്പർലൂപ്പ് ട്രെയിൻ, വാക്വം ട്യൂബിലൂടെ സ്ഥിരത കൈവരിക്കുന്നത് ആദ്യമായാണെന്നും സി.എ.എസ്.ഐ.സിയെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്.

ഏറെ വൈകാതെ തന്നെ വിമാനത്തിൻ്റെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ എന്ന ആശയം ചൈന യാഥാർഥ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാഗ്ലെവ് സാങ്കേതിക വിദ്യയാണ് ഇത്തരം അൾട്രാ ഫാസ്റ്റ് ട്രെയിനുകളിൽ ഉപയോഗിക്കുന്നത്. കാന്തിക ശക്തിയാണ് ഈ വേഗത്തിൽ പായുമ്പോഴും ട്രെയിനെ ട്രാക്ക് തെറ്റാതെ ഉറപ്പിച്ച് നിർത്തുന്നത്. പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ലോ-വാക്വം ട്യൂബിലൂടെയാണ് ഇത്തരം ട്രെയിനുകൾ ഓടിക്കുന്നത്.

വേഗതയിൽ പുതിയ റെക്കോഡ് സൃഷ്‌ടിക്കുക എന്നതിലുപരി പുതിയ പരീക്ഷണയോട്ടത്തിൽ കൂടുതൽ സാങ്കേതികവിദ്യയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുക കൂടിയായിരുന്നുവെന്നാണ് സി.എ.എസ്.ഐ.സി അറിയിച്ചിരിക്കുന്നത്. എയറോസ്പേസ്, റെയിൽ ട്രാൻസ്പോർട്ട് സാങ്കേതികവിദ്യ എന്നിവയെ കൂട്ടിയോജിപ്പിച്ച് മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ഹൈ-സ്‌പീഡ് ഫ്ളൈയർ പ്രോജക്‌ട് ഒരുക്കാനുള്ള നീക്കത്തിലാണ് സി.എ.എസ്.ഐ.സി. എന്നാണ് റിപ്പോർട്ടുകൾ.

പുതിയ പരീക്ഷണയോട്ടത്തിൻ്റെ അടിസ്ഥാനത്തിൽ വെഹിക്കിൾ ട്യൂബും ട്രാക്കും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിൽ ഭാരമുള്ള മാഗ്ലെവ് ട്രെയിൻ പോലുള്ള വാഹനങ്ങൾ ഉറപ്പോടെ നീങ്ങുന്നുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ടെന്നും സി.എ.എസ്.ഐ.സി. പറഞ്ഞു. രാജ്യത്തിനായി പുതുതലമുറ കൊമേഷ്യൽ എയ്റോസ്പേസ് ഇലക്ട്രാമാഗ്നറ്റിക് ലോഞ്ച് സിസ്റ്റം നിർമിക്കുന്നതിനുള്ള പണിപ്പുരയിലാണ് ചൈന നാഷണൽ സ്പേസ് അഡ്മ‌ിനിസ്ട്രേൻ എന്നാണ് റിപ്പോർട്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this