Saturday, October 10, 2026
HomeNewsവിദ്യാർഥികളെക്കൊണ്ട് വിദ്യാർഥിയെ മർദിച്ച സംഭവം; വിഡിയോ ബ്ലോക് ചെയ്യാൻ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിന് സർക്കാർ അടിയന്തര...

വിദ്യാർഥികളെക്കൊണ്ട് വിദ്യാർഥിയെ മർദിച്ച സംഭവം; വിഡിയോ ബ്ലോക് ചെയ്യാൻ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിന് സർക്കാർ അടിയന്തര ഉത്തരവ് – അവകാശവാദവുമായി കോൺഗ്രസ്

Published on

ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപിക ഹിന്ദു വിദ്യാർഥികളെക്കൊണ്ട് മുസ്ലിം വിദ്യാർഥിയെ മർദിച്ച സംഭവത്തിന്റെ വിഡിയോ ബ്ലോക് ചെയ്യാൻ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിന് സർക്കാർ അടിയന്തര ഉത്തരവ് നൽകിയെന്ന അവകാശവാദവുമായി കോൺഗ്രസ്. സംഭവവുമായി ബന്ധപ്പെട്ട യുആർഎല്ലുകളും ഹാഷ്ടാഗും തടയാനും സർക്കാർ നിർദേശം നൽകിയതായി കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.

തൃപ്ത ത്യാഗി എന്ന അധ്യാപിക മുസ്ലിം വിദ്യാർഥിയെ മർദിക്കാൻ മറ്റുകുട്ടികളോട് ആവശ്യപ്പെടുന്നതാണ് വിഡിയോ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, അധ്യാപികയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നാലെ വിശദീകരണവുമായി തൃപ്ത ത്യാഗി രംഗത്തെത്തി. താൻ ഭിന്നശേഷിക്കാരിയാണെന്നും ആ കുട്ടി കഴിഞ്ഞ് 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും തനിക്ക് എഴുന്നേൽക്കാൻ കഴിയാത്തതിനാൽ, മറ്റുകുട്ടികളെകൊണ്ട് തല്ലു നൽകിയതാണെന്നുമായിരുന്നു വിശദീകരണം.

അധ്യാപികയ്ക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധകോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനു പിന്നാലെ, സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനോട് വിശദീകരണം തേടിയതായും അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു. തന്റെ മകനെ ഈ സ്കൂളിലേക്ക് ഇനി അയയ്ക്കില്ലെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...