പാതിവഴിയിൽ പഠനം നിർത്തുന്ന ഹൈസ്‌കൂൾ വിദ്യാർഥികളുടെ എണ്ണം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിൽ. അതേസമയം, ഏറ്റവും കൂടുതൽ വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നത് കർണാടകത്തിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുപ്രകാരം കർണാടകത്തിൽ 22.2 ശതമാനം വിദ്യാർഥികൾ ഒൻപത്, പത്ത് ക്ലാസുകളിൽ എത്തുമ്പോഴേക്കും പഠനം നിർത്തുന്നു. കേരളത്തിൽ 3.14 ശതമാനം വിദ്യാർഥികൾമാത്രമാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തത്.

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിൽ ദക്ഷിണേന്ത്യയിൽ രണ്ടാമതായി ആന്ധ്രയാണ് (12.48 ശതമാനം). തെലങ്കാനയിൽ 11.43 ശതമാനം പേരും തമിഴ്നാട്ടിൽ 7.68 ശതമാനം പേരും ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നില്ല.

ഇക്കാര്യത്തിൽ രാജ്യത്ത് ഒന്നാമത് ബിഹാറാണ്. ഇവിടെ 25.07 ശതമാനം പേരും ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നില്ല. രണ്ടാമത് അസമാണ് (25.07 ശതമാനം). ബംഗാളിൽ 17.87 ശതമാനം വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നു.

കർണാടകയടക്കം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് അധികമുള്ള സംസ്ഥാനങ്ങൾ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളെ സ്‌കൂളുകളിലെത്തിക്കാൻ വീടുകൾ തോറും കയറിയിറങ്ങി ബോധവത്കരണം നടത്തുന്നതടക്കമുള്ള നടപടികൾ



