Wednesday, February 11, 2026
HomeTOP NEWSINDIAവിജയ്‌യുടെ അൻപതാം ജന്മദിനം; പിറന്നാൾ ആഘോഷങ്ങൾ മാറ്റിവച്ച് കള്ളക്കുറിച്ചിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് വിജയ്‌

വിജയ്‌യുടെ അൻപതാം ജന്മദിനം; പിറന്നാൾ ആഘോഷങ്ങൾ മാറ്റിവച്ച് കള്ളക്കുറിച്ചിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് വിജയ്‌

Published on

നടൻ വിജയ്‌യുടെ അൻപതാം ജന്മദിനം വലിയ ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. തമിഴ്‌നാട്ടിലാകെ വിജയ് ആരാധകരുടെ ആഘോഷം പൊടിപൊടിക്കവെ, പുതിയ രാഷ്ട്രീയ കരുനീക്കങ്ങളുടെ തിരക്കിലാണ് താരം. മാർച്ചിൽ തമിഴക വെട്രി കഴകമെന്ന പാർട്ടി വിജയ് പ്രഖ്യാപിച്ചെങ്കിലും ഇക്കുറി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. വെട്രി കഴകത്തിൻ് പ്രഖ്യാപിത ലക്ഷ്യം 2026ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പാണെന്ന് താരം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിനെ പിടിച്ചുകുലുക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തമുഖത്തും താരം എത്തി.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസഹസ്തതവുമായി എത്തിയ വിജയ്, കുടുംബത്തിനു വേണ്ട സഹായം എത്തിക്കാൻ വെട്രി കഴകം ഭാരവാഹികൾക്ക് നിർദ്ദേശം നൽകി. 54 പേർ മരിച്ച വിഷമദ്യ ദുരന്തത്തിൽ തമിഴ്‌നാട് സർക്കാരിന്റെ സമീപനത്തെ അതിശക്‌തമായാണ് താരം അപലപിച്ചത്. മാത്രമല്ല, അൻപതാം പിറന്നാൾ ആഘോഷങ്ങൾ മാറ്റിവച്ച് കള്ളക്കുറിച്ചിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. പാർട്ടി രൂപീകരണത്തിനുശേഷം താരത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ ആദ്യ രാഷ്ട്രീയ പ്രതികരണം കൂടിയായിരുന്നു അത്.

വിജയ്മെയെ സംബന്ധിച്ച് വലിയ നിർണായക നീക്കങ്ങൾ നടക്കാനിരിക്കുന്ന രണ്ട് വർഷങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഒട്ടും സമയം പാഴാക്കാതെ തന്നെ അടിത്തട്ടിൽ നിന്നും വിജയ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു‌. തമിഴക വെട്രി കഴകം പാർട്ടിക്ക് രൂപം നൽകുന്നതിന് മുൻപേ തന്നെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം മുഖേന നിരവധി പ്രവർത്തനങ്ങളാണ് താരം നടത്തിയത്. സാധാരണക്കാർക്ക് സൗജന്യ വൈദ്യ സഹായം എത്തിക്കുന്നതിന് ഡോക്ടർമാരുടെ സംഘത്തെയും സൗജന്യ നിയമസഹായം നൽകുന്നതിന് അഭിഭാഷക കൂട്ടായ്‌മയെയും താരം രൂപീകരിച്ചിരുന്നു.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ ഈവനിങ് ക്ലാസ് പദ്ധതിയും ഇതിൻ്റെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷം ചെന്നൈയിലും തെക്കൻ തമിഴ്‌നാട്ടിലും സംഭവിച്ച മിന്നൽ പ്രളയത്തിലും സഹായവുമായി മക്കൾ ഇയക്കം പ്രവർത്തകർ രംഗത്തെത്തിയതും താരത്തിൻ്റെ രാഷ്ട്രീയ നീക്കത്തിന് ശക്തി പകർന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ തകർന്നടിഞ്ഞതോടെ ആ അവസരം ഉപയോഗപ്പെടുത്തുകയാണ് താരത്തിന്റെ മുന്നിലെ വെല്ലുവിളി. സവർണ ഹിന്ദു വോട്ടിൽ ബെിജപി കടന്ന് കയറിയതിനെ ഉപയോഗപ്പെടുത്തി സാധാരണ വോട്ടർമാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനാണ് താരം പദ്ധതിയിടുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ താരം നടപ്പിലാക്കിയ പദ്ധതികൾ തന്നെ അതിനുദാഹരണം. എന്തായാലും രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് സർവ സജ്‌ജമാകാൻ തന്നെ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ‘ദളപതി’.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this