Sunday, October 11, 2026
HomeTOP NEWSINDIAവാലൻന്റൈൻസ് ഡേയിൽ നിർബന്ധപൂർവം റോസാപ്പൂവ് കൈമാറി; പോക്സോ ചുമത്തി തടവുശിക്ഷയ്ക്കു വിധിച്ച അധ്യാപകനെ മോചിപ്പിക്കാൻ ഉത്തരവിട്ട്...

വാലൻന്റൈൻസ് ഡേയിൽ നിർബന്ധപൂർവം റോസാപ്പൂവ് കൈമാറി; പോക്സോ ചുമത്തി തടവുശിക്ഷയ്ക്കു വിധിച്ച അധ്യാപകനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി

Published on

വാലൻന്റൈൻസ് ഡേയിൽ നിർബന്ധപൂർവം റോസാപ്പൂവ് കൈമാറിയതിനു പോക്സോ ചുമത്തി തടവുശിക്ഷയ്ക്കു വിധിച്ച തമിഴ്‌നാട്ടിലെ അധ്യാപകനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. പാതിവെന്ത തെളിവുകളുടെ അടിസ്‌ഥാനത്തിൽ കൈക്കൊള്ളുന്ന നടപടി അധ്യാപകന്റെ സൽപ്പേരിനും അന്തസ്സോടെ ജീവിക്കാനുമുള്ള അവകാശത്തെ അപകടത്തിലാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു പൂക്കൾ നൽകുകയും മറ്റുള്ളവരുടെ മുൻപിൽവച്ച് അത് സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതു പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ തെളിവുകൾ സൂക്ഷ്‌മമായി പരിശോധിച്ചുവേണം നടപടിയെടുക്കേണ്ടത് എന്നു നിർദേശിച്ചാണ് അധ്യാപകനെ മോചിപ്പിച്ചത്.

അധ്യാപകനെതിരായ വ്യക്‌തിവിരോധം തീർക്കാൻ പെൺകുട്ടിയെ ഉപയോഗിച്ചതാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. പോക്സോ കുറ്റം ചുമത്തി മൂന്നുവർഷത്തെ തടവിനു തമിഴ്‌നാട്ടിലെ വിചാരണ കോടതി ഇവരെ ശിക്ഷിച്ചിരുന്നു.

2018ലെ വാലൻ്റൈൻസ് ദിനം അധ്യാപകൻ പെൺകുട്ടിക്കു നിർബന്ധിച്ചു റോസാപ്പൂക്കളും മുല്ലപ്പൂവും ചോക്ലേറ്റും കൈമാറിയെന്നായിരുന്നു പരാതി. എന്നാൽ പ്രോസിക്യൂഷന്റെ പക്കൽ മതിയായ തെളിവുകളില്ലെന്നും പൂർണമായി ലഭിക്കാത്ത തെളിവുകളുടെ അടിസ്‌ഥാനത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അധ്യാപകന്റെ അവകാശത്തെ ഹനിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കേസിലെ അതിജീവിതയുടെ ഭാഗം പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this