Saturday, October 10, 2026
HomeNewsവഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ വഴിത്തിരിവാകാൻ പോന്ന ആശ്വാസനടപടി; ഇന്ത്യാവിരുദ്ധ പോസ്‌റ്ററുകളും പരസ്യങ്ങളും നീക്കിയാണ് കാനഡ 'അയഞ്ഞത്'

വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ വഴിത്തിരിവാകാൻ പോന്ന ആശ്വാസനടപടി; ഇന്ത്യാവിരുദ്ധ പോസ്‌റ്ററുകളും പരസ്യങ്ങളും നീക്കിയാണ് കാനഡ ‘അയഞ്ഞത്’

Published on

ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിനു പിന്നാലെ വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ വഴിത്തിരിവാകാൻ പോന്ന ആശ്വാസനടപടി. ഇന്ത്യാവിരുദ്ധ പോസ്‌റ്ററുകളും പരസ്യങ്ങളും നീക്കിയാണ് കാനഡ ‘അയഞ്ഞത്’. ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്ക് കാനഡ അനുമതിയും പ്രോത്സാഹനവും നൽകുന്നുവെന്ന വിമർശനം കടുത്ത സാഹചര്യത്തിലാണു നടപടി.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്‌റ്ററുകൾ കാനഡയിൽ പലയിടത്തും സ്ഥാപിച്ചിരുന്നു. മൂന്ന് ഇന്ത്യൻ നയതന്ത്രജ്‌ഞരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്‌റ്ററുകൾ സറേയിലെ ഗുരുദ്വാരയിലാണു വച്ചിരുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്നു പോസ്റ്റർ നീക്കുകയായിരുന്നു. തീവ്രവാദ പരാമർശങ്ങൾക്കായി ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നു ഗുരുദ്വാര നിർദേശിച്ചു.

ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ രംഗത്തെത്തിയതും ശുഭസൂചനയായി കണക്കാക്കാമെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ നിജ്‌ജാറിൻ്റെ കൊലപാതകത്തിൽ അന്വേഷണം തുടരുമെന്നും ബ്ലയർ വിശദീകരിച്ചു.

ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കാത്ത ഹിന്ദുക്കൾക്കും ഇന്ത്യക്കാർക്കും നേരെയുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണു കാനഡയുടേതെന്നാണ് ഇന്ത്യയുടെ നിരന്തര വിമർശനം. ഇന്ത്യൻ ദൗത്യങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെ ആക്രമണമുണ്ടാകാറുണ്ട്. നിജ്ജാറിന്റെ കൊലപാതകത്തിനു ശേഷം സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തുന്നതായും കേന്ദ്ര സർക്കാർ പറയുന്നു.

ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് നിജ്ജാർ കാനഡയിലെ സറേയിലെ ഗുരുദ്വാരയ്ക്കുള്ളിൽ അജ്‌ഞാതരുടെ വെടിയേറ്റു മരിച്ചത്. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റ‌ിൻ ട്രൂഡോ ആരോപണമുന്നയിച്ചതും അതിൽ ഉറച്ചു നിൽക്കുന്നതുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷത്തിനു കാരണം. അതിനിടെ, വിദേശരാജ്യങ്ങളിലെ ഖലിസ്‌ഥാൻ ഭീകരരുടെ ഓവർസീസ് ഇന്ത്യൻ സിറ്റിസൻഷിപ് കാർഡുകൾ (ഒസിഐ കാർഡ്) റദ്ദാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...