Saturday, October 10, 2026
HomeTOP NEWSINDIAലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഡൽഹിൽ വീണ്ടും കർഷക സമരം; കർഷകരെ തടയാൻ മണൽചാക്കുകളും, മുള്ളുകമ്പികളും

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഡൽഹിൽ വീണ്ടും കർഷക സമരം; കർഷകരെ തടയാൻ മണൽചാക്കുകളും, മുള്ളുകമ്പികളും

Published on

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മൂന്നു വർഷത്തിനുശേഷം വിവിധ വിഷയങ്ങൾ ഉന്നയിച്ചു ഡൽഹി അതിർത്തിയിലും അയൽ സംസ്‌ഥാനങ്ങളിലും വീണ്ടും കർഷക സമരം. സമരം ഡൽഹിയിലേക്കു പ്രവേശിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ പൊലീസ് ആരംഭിച്ചു. നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും കർഷകരുടെ പ്രതിഷേധ ആഹ്വാനം കണക്കിലെടുത്തു സുരക്ഷാ ഉദ്യോഗസ്‌ഥർ വാഹന പരിശോധന കർശനമാക്കി. ഇതോടെ പ്രദേശത്തു ഗതാഗതക്കുരുക്കു രൂക്ഷമാണ്. സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസുകാർക്ക് പുറമെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയിട്ടുണ്ട്.

ഡ്രോണുകൾ വരെ ഉപയോഗിച്ചാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ഡൽഹിയുടെ അയൽ സംസ്‌ഥാനങ്ങളായ ഹരിയാനയിലും ഉത്തർപ്രദേശിലും പ്രതിഷേധിക്കുന്ന കർഷകരെ നേരിടാനും പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മണൽചാക്കുകൾ, മുള്ളുകമ്പികൾ എന്നിവ സ്‌ഥാപിച്ചാകും സമരങ്ങളെ തടയുക. മൂന്നു വർഷം മുമ്പുള്ള കർഷക സമരങ്ങളെ തടയാനും ഇതേ മാർഗങ്ങളാണ് സ്വീകരിച്ചത്.

കർഷകർ അതിർത്തികളിൽ ഒത്തുകൂടുന്നതും ഡൽഹിയിൽ പ്രവേശിക്കുന്നതും തടയാൻ നോയിഡ പൊലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കർഷകരുടെ നീക്കം കാരണം വഴിതിരിച്ചുവിടുന്ന യാത്രക്കാർക്കു മുന്നറിയിപ്പു നൽകി നിർദ്ദേശങ്ങളും പുറത്തിറക്കി. പ്രാദേശിക ഭരണകൂടങ്ങൾ ഏറ്റെടുത്ത തങ്ങളുടെ കാർഷിക ഭുമിക്കു മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ മാസങ്ങളായി സമരത്തിലാണ്. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു പാർലമെന്റ് മാർച്ച് നടത്താനാണ് ഇവരുടെ തീരുമാനം.

പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്നും അങ്ങനെ ചെയ്‌താൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പു നൽകി ഹരിയാന പൊലീസ് കർഷകർക്ക് നോട്ടിസ് അയച്ചു. വിളകൾക്കു മിനിമം താങ്ങുവില (എംഎസ്‌പി) ഉറപ്പുനൽകുന്നതിനുള്ള നിയമം നടപ്പാക്കുക, കർഷകർക്കു പെൻഷൻ അനുവദിക്കുക, വിള ഇൻഷുറൻസ് നടപ്പാക്കുക, കർഷകർക്കെതിരെ റജിസ്‌റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണു ഹരിയാന, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങളിലെ കർഷകർ പ്രതിഷേധിക്കുന്നത്. ട്രാക്‌ടർ മാർച്ചും ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്.

നിരോധനാജ്‌ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ദേശവിരുദ്ധ ശക്തികൾ സമാധാനം തകർക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു നോയിഡയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്‌ഥൻ ഹൃദേഷ് കതേരിയ പറഞ്ഞു. നോയിഡയുടെയും ഡൽഹിയുടെയും എല്ലാ അതിർത്തികളിലും കനത്ത സേനയെ വിന്യസിച്ചിട്ടുണ്ടെന്നു മുതിർന്ന ഉദ്യോഗസ്ഥൻ ശിവഹാരി മീണയും അറിയിച്ചു. എല്ലാ അതിർത്തികളും 24 മണിക്കൂറായി അടച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുകയാണ്. സാധാരണക്കാർക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഞങ്ങൾ കർഷകരുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this