Saturday, October 10, 2026
HomeNewsലോകത്തെ ആദ്യ ‘പറക്കും കാർ'; നിയമാനുമതി നൽകി അമേരിക്ക

ലോകത്തെ ആദ്യ ‘പറക്കും കാർ’; നിയമാനുമതി നൽകി അമേരിക്ക

Published on

വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം സ്വപ്ന സമാനമായ ഒരു വാർത്തയാണ് അമേരിക്കയിൽ നിന്ന് പുറത്തുവരുന്നത്. ലോകത്തെ ആദ്യ ‘പറക്കും കാർ’ പ്രവർത്തിപ്പിക്കാനുള്ള നിയമാനുമതി സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്സ് ( Alef Aeronautics ) എന്ന കമ്പനി. തങ്ങളുടെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്-electric vertical takeoff and landing (eVTOL) വാഹനമായ മോഡൽ എ ഫ്ലൈയിംഗ് കാറിന് യുഎസ് സർക്കാരിൽ നിന്ന് നിയമാനുമതി ലഭിച്ചതായി പ്രഖ്യാപിച്ചു.

2022 ഒക്ടോബറിൽ അനാച്ഛാദനം ചെയ്ത Alef മോഡൽ A കാർ റോഡുകളിൽ ഓടിക്കാൻ കഴിയുന്നതിന് പുറമെ വേർട്ടിക്കൽ ടേക്ക്ഓഫും ലാൻഡിംഗും ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് 200 മൈൽ (322 കിലോമീറ്റർ) ഡ്രൈവിംഗ് റേഞ്ചും 110 മൈൽ (177 കിലോമീറ്റർ) പറക്കാനുള്ള റേഞ്ചും ഉണ്ട്, രണ്ട് യാത്രക്കാരെ വഹിക്കാൻ കഴിയും വിധമാണ് ഈ പറക്കും കാറിന്റെ രൂപകല്പന.

300,000 യുഎസ് ഡോളർ മുതലാണ് (2.46 കോടി രൂപ) മോഡൽ എ ഫ്ലയിംഗ് കാറിന്റെ വില ആരംഭിക്കുന്നത്. 150 ഡോളർ (12,308 രൂപ) ടോക്കൺ തുകയ്ക്ക് അലെഫിന്റെ വെബ്സൈറ്റ് വഴി ഇലക്ട്രിക് മോഡൽ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. 1,500 യുഎസ് ഡോളറിന് (1.23 ലക്ഷം രൂപ) ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കുമെന്നും കമ്പനി പറയുന്നു.

ഇതിനോടകം വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നുമായി വൻ മുൻകൂർ ഓർഡറുകൾ നേടിയതായി അലഫ് അവകാശപ്പെട്ടു. 2025ൽ മോഡൽ എയുടെ നിർമ്മാണം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ (എഫ്എഎ) നിന്ന് പ്രത്യേക എയർ വെർത്തിനസ് സർട്ടിഫിക്കേഷൻ ലഭിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ അലഫ് പറഞ്ഞു, ഇത്തരത്തിൽ ഒരു വാഹനം യു.എസ് ഗവൺമെന്റിൽ നിന്ന് പറക്കാൻ നിയമപരമായ അനുമതി നേടുന്നത് ഇതാദ്യമാണ്.

“എഫ്എഎയിൽ നിന്ന് ഈ സർട്ടിഫിക്കേഷൻ സ്വീകരിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ആളുകൾക്ക് പരിസ്ഥിതി സൗഹാർദ്ദപരവും വേഗതയേറിയതുമായ യാത്രാമാർഗ്ഗം കൊണ്ടുവരാൻ ഇതിലൂടെ സാധിക്കും, വ്യക്തികളുടെയും കമ്പനികളുടെയും സമയം ലാഭിക്കാൻ കഴിയും. ഇത് വിമാനങ്ങൾക്ക് ഒരു ചെറിയ ചുവടുവയ്പ്പും കാറുകൾക്കിടയിൽ ഒരു വലിയ ചുവടുവയ്പ്പാണ്’- സിഇഒ ജിം ദുഖോവ്നി പറഞ്ഞു.
മോഡൽ എ കൂടാതെ, 2035-ഓടെ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന മോഡൽ Z ലും അലഫ് പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...