Wednesday, October 7, 2026
HomeNewsറോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിന് പതിനഞ്ചുകാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം; കുട്ടിയുടെ കർണപടം പൊട്ടി

റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിന് പതിനഞ്ചുകാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം; കുട്ടിയുടെ കർണപടം പൊട്ടി

Published on

റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിന് പതിനഞ്ചുകാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലാണ് സംഭവം. കുട്ടിയുടെ കർണപടം പൊട്ടി. കേൾവിശക്തിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. കുട്ടിയെ മർദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൂട്ടുകാർക്കൊപ്പം റോഡ് മുറിച്ചുകടക്കാനായി കുട്ടി കൈകാണിച്ച് കാർ നിർത്തിക്കുകയായിരുന്നു. ഇതോടെയാണ് കാർ നിർത്തി ഡ്രൈവർ ഇറങ്ങിവന്ന്, കുട്ടിയുടെ കരണത്തടിച്ചത്. കുട്ടിയെ മർദിച്ച ശേഷം കാർ ഡ്രൈവറായ പുതുവൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി മനു കടന്നുകളഞ്ഞു. ഇയാളെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന കാറിന് കൈ കാണിച്ച നിർത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയെ മർദിക്കുന്നത് കണ്ടിട്ടും സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ടില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

കാർ ഡ്രൈവറായ മനു പിന്നീട് പൊലീസിനോട് കുറ്റം സമ്മതിച്ചു. കാറിന് കൈ കാണിച്ചത് കൊണ്ടാണ് അടിച്ചതെന്ന് ഇയാൾ പറഞ്ഞു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മനുവിനെ പൊലീസ് പിടികൂടിയത്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേൾവിശക്തിക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ, ശസ്ത്രക്രിയ ഉൾപ്പടെയുള്ള വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...