Thursday, October 8, 2026
HomeCRIMEറമ്മി കളിച്ചുണ്ടായ നഷ്ട‌ം നികത്താൻ മാല പിടിച്ചുപറിച്ച യുവാവ് പിടിയിൽ

റമ്മി കളിച്ചുണ്ടായ നഷ്ട‌ം നികത്താൻ മാല പിടിച്ചുപറിച്ച യുവാവ് പിടിയിൽ

Published on

ഓൺലൈൻ റമ്മി കളിച്ചുണ്ടായ നഷ്ട‌ം നികത്താൻ മാല പിടിച്ചുപറിച്ച യുവാവ് പിടിയിൽ. പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ നഷ്ട‌മായ അമൽ, 80കാരിയുടെ കഴുത്തിൽ കത്തി വച്ച് മാല പിടിച്ചുപറിക്കുകയായിരുന്നു. ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട നെടിയകാലയിൽ നവംബർ 23നാണ് കേസിനാസ്‌പദമായ സംഭവം. സിസിടിവി തെളിവുകളുടെയും പ്രതി സഞ്ചരിച്ച സ്കൂട്ടർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമലിനെ പിടികൂടിയത്. മറ്റൊരാൾ മോഷ്‌ടിച്ചതാണെന്ന തോന്നലുണ്ടാക്കി ഇതിനുമുൻപ് സ്വന്തം വീട്ടിൽനിന്നും അമൽ 35,000 രൂപ മോഷ്ടിച്ചിരുന്നു. ഇതും റമ്മി കളിക്കാണ് ഉപയോഗിച്ചത്.

സ്ത്രീകൾ ഒറ്റയ്ക്കു നടത്തുന്ന കടകളിലും മോഷണം നടത്താനായി ഇയാൾ ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ മാല മോഷ്‌ടിച്ചത്. പ്രതിയും അച്ഛനും സഹോദരിയുടെ വീടിനടുത്ത് റബർ ടാപ്പിങ് ജോലിയുടെ ഭാഗമായി വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this