മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു.

കുട്ടിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി എന്നിവ സാധാരണ ഗതിയിലായിട്ടുണ്ട്.

വൈകിട്ടോടെ ട്യൂബിലൂടെ കുട്ടിക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെഡിക്കൽ ബുള്ളറ്റിനിലൂടെ അധികൃതർ അറിയിച്ചു.

അതേ സമയം രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റണി ടിജിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



