Wednesday, October 14, 2026
HomeTOP NEWSKERALAയൂത്ത് കോണ്‍ഗ്രസ് സമരവേദികളില്‍ ഇനി ഇന്‍ക്വിലാബ് മുഴങ്ങും

യൂത്ത് കോണ്‍ഗ്രസ് സമരവേദികളില്‍ ഇനി ഇന്‍ക്വിലാബ് മുഴങ്ങും

Published on

യൂത്ത് കോണ്‍ഗ്രസിന്റെ സമരവേദികളില്‍ ഇനി ഇന്‍ക്വിലാബ് മുഴങ്ങും. അതിനൊരു തുടക്കമായി മാറിയിരിക്കുകയാണ് സംഘടനയുടെ തൃശൂര്‍ ജില്ലാ പഠനക്യാമ്പ്. പ്രമേയമായിത്തന്നെ ഇന്‍ക്വിലാബ് സിന്ദാബാദിന് അംഗീകാരം നല്‍കിയ പഠനക്യാമ്പിന്റെ അവസാനം സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആ മുദ്രാവാക്യം ഏറ്റുവിളിച്ചത് ചരിത്രമായി. സമരങ്ങളില്‍ ഇന്‍ക്വിലാബ് ശീലമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഒന്നായി തീരുമാനമെടുക്കുകയായിരുന്നു.

തൃശൂര്‍ അതിരപ്പിള്ളിയില്‍ നടന്ന ജില്ലാ പഠന ക്യാമ്പാണ് ഈ ചരിത്രപരമായ തീരുമാനത്തിന് വഴിവെട്ടിയത്. പ്രമേയ കമ്മിറ്റിയുടെ അധ്യക്ഷനായ അഡ്വ. എ എസ് ശ്യാം കുമാര്‍ അവതരിപ്പിച്ച പ്രമേയം കയ്യടികളോടെ
പ്രതിനിധികള്‍ സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഉജ്ജ്വലമായി മുഴങ്ങിയ മുദ്രാവാക്യം ഏറ്റെടുക്കണമെന്നായിരുന്നു തീരുമാനം. ജില്ലാ അധ്യക്ഷന്‍ ഒ ജെ ജനീഷിന്റെ നിര്‍ദേശമനുസരിച്ച് പ്രതിനിധികള്‍ ഇന്‍ക്വിലാബ് വിളിച്ച് ക്യാമ്പിന് കൊടിയിറക്കി.

ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നിന്ന് നേതാക്കളുടെ മുഖം ഒഴിവാക്കിയും സംഘടനാപരിപാടികള്‍ക്ക് ഊന്നല്‍ നല്‍കിയുമുള്ള മാറ്റം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഘടകമാണ് തൃശൂരിലേത്. ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന നിര്‍ദേശവും ക്യാമ്പിലുയര്‍ന്നു. റിജുല്‍മാക്കുറ്റിയടക്കമുള്ള നേതാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this