Saturday, October 10, 2026
HomeNewsയുദ്ധം രണ്ടുദിവസം പിന്നിടുമ്പോൾ; ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി ഇസ്രയേൽ, ഭക്ഷണവും...

യുദ്ധം രണ്ടുദിവസം പിന്നിടുമ്പോൾ; ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി ഇസ്രയേൽ, ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേൽ

Published on

ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ തുടങ്ങിയ യുദ്ധം രണ്ടുദിവസം പിന്നിടുമ്പോൾ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി ഇസ്രയേൽ. ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി. ഗാസയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.

എന്നാൽ ‘അക്രമികൾ’ ഇപ്പോഴും അവിടെയുണ്ടാകാം എന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടി. അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ സൈനിക നടപടിക്ക് ഇസ്രയേൽ അനുമതി നൽകിയിരുന്നു. ഗാസയിൽ ഇസ്രയേൽ സൈന്യം പരിശോധനകൾ നടത്തുന്നുവെന്നാണ് സൈന്യം പറയുന്നത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാൻ കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും സൈനിക വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ഹമാസ് പോരാട്ടം തുടരുകയാണെന്നും കൂടുതൽ ഇസ്രയേലികളെ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും ഹമാസ് വക്താവ് എ.പി വാർത്താ ഏജൻസിയോട് പറഞ്ഞു. ഇസ്രയേൽ തടവിലാക്കിയ പലസ്തീൻ തടവുകാരുടെ മോചനമാണ് ലക്ഷ്യമെന്നും ഹമാസ് വക്താവ് അവകാശപ്പെട്ടു.

ഗാസയിൽ ഹമാസ് സ്വാധീനം ശക്തമാക്കിയതിന് പിന്നാലെ നേരത്തെ ഇസ്രയേലും ഈജിപ്തും പ്രദേശത്ത് ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഉപരോധം ശക്തമാക്കാനാണ് ഇസ്രയേലിന്റെ നീക്കം. യുദ്ധത്തിൽ ആയിരക്കണക്കിനു പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

അതിനിടെ, ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യുദ്ധമുന്നണിയിൽ സൈനികർക്കൊപ്പം ചേരുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സൈനിക നടപടിയിൽ പങ്കുചേരാനെത്തിയ അദ്ദേഹം സഹപ്രവർത്തകർക്ക് ഹസ്തദാനം ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഹമാസിന്റെ സ്വാധീന മേഖലകളിൽനിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിലെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. പ്രദേശം മുഴുവൻ തകർക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. എന്നാൽ ഹമാസ് വിജയത്തിന് തൊട്ടടുത്തെത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്. അതിനിടെ, ഇസ്രയേലിന് പിന്തുണയുമായി അമേരിക്കയടക്കം രംഗത്തെത്തിയിട്ടുണ്ട്. വിമാനവാഹിനി കപ്പലടക്കം നിരവധി യുദ്ധക്കപ്പലുകൾ അമേരിക്ക അയച്ചുകഴിഞ്ഞു. ഇസ്രയേലിന് കൂടുതൽ സൈനിക പിന്തുണ നൽകുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this