ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണം തള്ളി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി.

ബഡ്ജറ്റില്‍ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.കേരളത്തില്‍ യുവാക്കള്‍ ഇല്ലേ അവർക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാർ എയിംസിന് മതിയായ സ്ഥലം നല്‍കിയിട്ടില്ല. 150 ഏക്കർ സ്ഥലമാണ് നല്‍കിയിട്ടുള്ളത്. അത് മതിയാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.


