മുക്കൂട്ടുതറ ലയൺസ് ക്ലബ്ബിന്റെ ഉദ്ഘാടനം 20 /3 /2021 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.318B ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ MJF.Lion. പ്രിൻസ് സ്കറിയായുടേയും സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ MJF.Lion.Adv. കെ ജെ തോമസ് ഐ പി എസ്സിന്റെയും സാന്നിധ്യത്തിൽ MJF.Lion. Do.സി പി ജയകുമാർ ഉദ്ഘാടന കർമ്മം നിർവഹിക്കും.പ്രസ്തുത യോഗത്തിൽ വെച്ച് തന്നെ ക്ലബ്ബിന്റെ ചാരിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ബോബൻ ആലുമ്മൂടൻ നിർവഹിക്കും. യോഗത്തിൽ സോൺ ചെയർപേഴ്സൺ സുനിൽ കുമാർ പി ജി , പ്രസിഡന്റ് രമിൽകുമാർ പി ജി തുടങ്ങിയവർ സംസാരിക്കും.


