Saturday, October 10, 2026
HomeTOP NEWSINDIAമുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ, ജിയോ വേൾഡ് പ്ലാസ

മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ, ജിയോ വേൾഡ് പ്ലാസ

Published on

മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിക്ക് മറ്റന്നാൾ തിരിതെളിയുകയാണ്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ഇന്ത്യയിലെ ഏറ്റവും വലുതും ചെലവേറിയതുമായ ആഡംബര മാൾ സ്ഥിതി ചെയ്യുന്നത്.

കാർട്ടിയർ, ബൾഗാരി, ഡിയോർ, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്ഹൗസൻ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ഷോറൂമുകൾ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. നൂറുകണക്കിന് അന്താരാഷ്ട്ര ആഡംബര സ്റ്റോറുകൾ ആയിരിക്കും ഇവിടെ ഉണ്ടാകുക. 5 ബില്യൺ ഡോളറിന്റെ റീട്ടെയിൽ വ്യവസായമാണ് മുകേഷ് അംബാനി ലക്ഷ്യംവെക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ ഉടമസ്ഥതയിലുള്ള ലൂയിസ് വിറ്റൺ, മുകേഷ് അംബാനിയുടെ മെഗാ മാളിൽ സ്റ്റോർ ആരംഭിക്കും. 40 ലക്ഷം രൂപയാണ് വാടക എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എൽവിഎംഎച്ച് സ്റ്റോർ ആയിരിക്കും ഇത്. കൂടാതെ, ആഡംബര ബ്രാൻഡായ ഡിയോറും ജിയോ വേൾഡ് പ്ലാസയിൽ ഒരു സ്റ്റോർ വാടകയ്ക്കെടുത്തിട്ടുണ്ട്. 21 ലക്ഷം രൂപയാണ് ഡിയോർ വാടകയായി നൽകേണ്ടത്.

രു ഡസനിലധികം ആഡംബര വിദേശ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ഇവയിൽ ഭൂരിഭാഗവും മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ പങ്കാളികളാണ്. ജിയോ വേൾഡ് പ്ലാസയിലൂടെ റീടൈൽ മേഖലയിൽ കുതിച്ചുചാട്ടം നടത്താനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. മുകേഷ് അംബാനിയുടെ മാളിലൂടെ ഇന്ത്യയിലേക്ക് വരാൻ പോകുന്ന ആഡംബര അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഒരു ലിസ്റ്റ് ഇതാ –

ലൂയി വിറ്റൺ
കാർട്ടിയർ
ബർബെറി
ബൾഗേറിയ
ഡിയോർ
IWC ഷാഫ്ഹൗസൻ
റിമോവ
കെറിംഗ്
ഗുച്ചി

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this