
കോഴിക്കോട് മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവം പാർട്ടി അന്വേഷിക്കാൻ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി, കോഴിക്കോട് നടന്നത് സമാന്തരയോഗമല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. സമാന്തര യോഗമല്ല നടന്നത്, ഡിസിസിയുടെ അനുമതിയോടെയാണ് യോഗം നടന്നത്.ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലിൽ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ കയ്യേറ്റവും മർദ്ദനവും ആരംഭിച്ചത്.



