Wednesday, October 7, 2026
HomeNewsമലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; സർക്കാർ രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; സർക്കാർ രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

Published on

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാർ രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കാർത്തികേയൻ കമ്മീഷൻ മെമ്പർ സെക്രട്ടറിയും വിശദീകരണം നൽകണം. പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത മലപ്പുറം സ്വദേശികളായ വിദ്യാർഥികളും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും നൽകിയ ഹരജിയിലാണ് കോടതി നിർദേശം.

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും മലപ്പുറം ജില്ലയിൽ പതിനായിരത്തിലധികം കുട്ടികൾക്ക് പ്ലസ് വണിന് സീറ്റ് ലഭിച്ചില്ല. രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞാലും നിരവധി വിദ്യാഥികൾക്ക് സീറ്റ് ലഭിക്കില്ലെന്നാണ് വിലയിരുത്തൽ. മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധിച്ച് എം എസ് എഫ് ബാലുശ്ശേരി എഇഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം 10520 വിദ്യാർഥികൾക്കാണ് സീറ്റ് ലഭികാത്തത്. പല കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ ചേർന്ന ശേഷമുള്ള കണക്കാണിത്. 19710 വിദ്യാത്ഥികളാണ് ഒന്നാം അലോട്ട്മെന്റിന് അപേക്ഷിച്ചത്. ഇതിൽ 6005 വിദ്യാർഥികൾക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. മാനേജ്മെന്റ് ക്വാട്ടയിലെ 3184 സീറ്റും മെറിറ്റിലെ 4 സീറ്റുമാണ് ഇനി ബാക്കിയുള്ളത്. ഈ സീറ്റുകളിൽ അഡ്മിഷൻ പൂർത്തിയായാലും നിരവധി വിദ്യാഥികൾക്ക് സ്കൂളിൽ പഠിക്കാൻ അവസരം ലഭിക്കില്ല. മലബാറിലെ മറ്റ് ജില്ലകളിലും നിരവധി വിദ്യാത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപെട്ട് എം.എസ്.എഫ് പ്രവർത്തകർ കോഴിക്കോട് ബാലുശ്ശേരി എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...