Saturday, October 10, 2026
HomeNewsമനുഷ്യനെ മറികടക്കുന്ന ബുദ്ധി; എജിഐ വികസിപ്പിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് വ്യക്തമാക്കി മെറ്റ പ്ലാറ്റ്ഫോംസ് സിഇഒ മാർക്ക്...

മനുഷ്യനെ മറികടക്കുന്ന ബുദ്ധി; എജിഐ വികസിപ്പിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് വ്യക്തമാക്കി മെറ്റ പ്ലാറ്റ്ഫോംസ് സിഇഒ മാർക്ക് സക്കർബർഗ്

Published on

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് തന്റെ താൽപര്യങ്ങൾ വ്യക്തമാക്കി മെറ്റ പ്ലാറ്റ്ഫോംസ് സിഇഒ മാർക്ക് സക്കർബർഗ്. മനുഷ്യനെ മറികടക്കുന്ന ബുദ്ധിയുണ്ടാകുമെന്ന് പറയപ്പെടുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് അഥവാ എജിഐ വികസിപ്പിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് സക്കർബർഗ് ത്രെഡ്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. അത് ഉത്തരവാദിത്വത്തോടെ ഓപ്പൺസോഴ്‌സ് ചെയ്യുമെന്നും പൊതുജനങ്ങൾക്ക ലഭ്യമാക്കുമെന്നും സക്കർബർഗ് പറഞ്ഞു.

ഓപ്പൺ എഐ, ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികൾ ജനറേറ്റീവ് എഐ രംഗത്ത് വൻ തുക മുതൽമുടക്കുന്ന സാഹചര്യത്തിലാണ് സക്കർബർഗിൻ്റെ ഈ വാക്കുകൾ. മുമ്പ് ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്‌മാനും തങ്ങളുടെ എജിഐ പദ്ധതികളെ കുറിച്ച് സംസാരിച്ചിരുന്നു.

ലാർജ് ലാംഗ്വേജ് മോഡലുകളെ കൂടുതൽ ശക്തരാക്കാനുള്ള പദ്ധതികളാണ് കമ്പനികൾ ആസൂത്രണം ചെയ്യുന്നത്. ഡിസംബറിലാണ് ഗൂഗിൾ ജെമിനി എഎന്ന പേരിൽ പുതിയ ലാർജ് ലാംഗ്വേജ് മോഡലുകൾ അവതരിപ്പിച്ചത്. ലാമ 2 എന്ന പേരിൽ മെറ്റയും പുതിയ എൽഎൽഎം അവതരിപ്പിച്ചു.

എഐ ഗവേഷണ രംഗത്ത് വലിയ നിക്ഷേപമാണ് മെറ്റ നടത്തിവരുന്നത്. ഈ വർഷം അവസാനത്തോടെ 3.5 ലക്ഷം എച്ച് 100 എൻവിഡിയ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ ഇതിനായി ഒരുക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് അതിവേഗമുള്ള മുന്നേറ്റം സാങ്കേതിക രംഗത്ത് വലിയ ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. മനുഷ്യബുദ്ധിയെ മറികടക്കുന്ന സൂപ്പർ ഇന്റലിജൻസ് മനുഷ്യ വംശത്തിന് തന്നെ ഹാനികരമാവുമെന്ന ആശങ്ക ഒരു വിഭാഗം ഉയർത്തുകയാണ്. ഓപ്പൺ എഐ മേധാവി സ്ഥാനത്ത് നിന്ന് സാം ഓൾട്ട്മാൻ പുറത്താക്കപ്പെടുന്നതിന് മുമ്പ് അന്നത്തെ ബോർഡ് അംഗങ്ങൾക്ക് കമ്പനിയിലെ ഗവേഷക സംഘം ശക്തിയേറിയെ എഐ നിർമിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു.

ഒരു പുതിയ പ്രശ്‌നത്തിന് മനുഷ്യനെ പോലെ പുതിയ പരിഹാരം കാണാനുള്ള കഴിവ് ആർട്ടിഫിഷ്യൽ ജനറൽ ഇൻറലിജൻസിന് ഉണ്ടായിരിക്കും. നിലവിൽ ഒരു കമ്പനിയും അത്തരം ഒരു സാങ്കേതിക വിദ്യയിലേക്് എത്തിച്ചേർന്നിട്ടില്ല. എന്നാൽ ജിപിടി, ജെമിനി, ലാമ പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകൾ യാഥാർത്ഥ്യമായ സ്ഥതിയ്ക്ക് എജിഐ നിർമിക്കപ്പെടില്ലെന്ന് പറയാനാവില്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this