Monday, October 12, 2026
HomeTOP NEWSINDIAമനുഷ്യക്കടത്തുമായി ബന്ധം; സംശയിക്കുന്ന നാല് എയർ ഇന്ത്യ ജീവനക്കാരെയും ഒരു യാത്രക്കാരനെയും അറസ്‌റ്റ് ചെയ്തുതു

മനുഷ്യക്കടത്തുമായി ബന്ധം; സംശയിക്കുന്ന നാല് എയർ ഇന്ത്യ ജീവനക്കാരെയും ഒരു യാത്രക്കാരനെയും അറസ്‌റ്റ് ചെയ്തുതു

Published on

മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നാല് എയർ ഇന്ത്യ ജീവനക്കാരെയും ഒരു യാത്രക്കാരനെയും അറസ്‌റ്റ് ചെയ്തുതു. എയർ ഇന്ത്യ വിമാനത്തിൽ യുകെയിലെ ബർമിങ്ഹാമിലേക്ക് യാത്ര ചെയ്യാനിരുന്ന ദിൽജോത് സിങ്ങിനെയാണ് ആദ്യം പിടികൂടിയത്‌. സംശയാസ്‌പദമായ സാഹചര്യത്തിൽ ടെർമിനൽ മുന്നിൽനിന്ന് ഇയാളെ സിഐഎസ്എഫ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തതിനാൽ ദിൽജോത് സിങ്ങിനെ തടഞ്ഞുവച്ചു. തെറ്റായ മാർഗങ്ങളിലൂടെയാണ് ചെക് ഇൻ നടപടികൾ പൂർത്തിയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കസ്‌റ്റമർ സർവീസ് അസോസിയറ്റ് രോഹൻ വർമയുടെ സഹായത്തോടെയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രവേശനം നേടിയത്. 80,000 രൂപ കൈപ്പറ്റിയാണ് യാത്രയ്ക്കാവശ്യമായ സൗകര്യം ഒരുക്കി നൽകിയതെന്ന് രോഹൻ സമ്മതിച്ചു.

മൂന്ന് ജീവനക്കാർക്കു കൂടി ഇടപാടിൽ പങ്കുണ്ടെന്നും മറ്റ് മൂന്ന് യാത്രക്കാർക്കും ഇതേ രീതിയിൽ സൗകര്യം ചെയ്‌തു നൽകിയെന്നും ഇയാൾ പറഞ്ഞു. ബുധനാഴ്‌ചയാണ് ഇവർ അറസ്‌റ്റിലായത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this