Tuesday, October 13, 2026
HomeCRIMEഭർത്താവിനെ സ്വകാര്യ ചിത്രങ്ങൾ കാട്ടുമെന്ന് ഭീഷണിപ്പെടുത്തി മുൻ കാമുകിയിൽ നിന്നു യുവാവ് 17 ലക്ഷം രൂപ...

ഭർത്താവിനെ സ്വകാര്യ ചിത്രങ്ങൾ കാട്ടുമെന്ന് ഭീഷണിപ്പെടുത്തി മുൻ കാമുകിയിൽ നിന്നു യുവാവ് 17 ലക്ഷം രൂപ തട്ടിയെടുത്തു

Published on

സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മുൻ കാമുകിയിൽ നിന്നു യുവാവ് 17 ലക്ഷം രൂപ തട്ടിയെടുത്തു. പ്രതി അക്ഷയ് സിങ്ങിനെതിരെയും ഇയാളുടെ രണ്ടു ബന്ധുക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. 32 വയസ്സുകാരിയായ യുവതിയുടെ ഭർത്താവിനെ സ്വകാര്യ ചിത്രങ്ങൾ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്.

10 വർഷം മുൻപ് വിവാഹിതയായ യുവതി രണ്ടു വർഷത്തോളം അക്ഷയുമായി രഹസ്യബന്ധം പുലർത്തിയിരുന്നു. പിന്നീട് ഇരുവരും അകന്നതോടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് അക്ഷയ് ഭീഷണി തുടങ്ങി. മാസതോറും ഇയാൾക്ക് പതിനായിരം രൂപ ചെലവിനായി നൽകാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. കൊടുക്കാൻ പണമില്ലാതായപ്പോൾ, തൻ്റെ ആഭരണങ്ങൾ പണയം വയ്ക്കാനും അക്ഷയുടെ ബന്ധുവായ സുനിത എന്ന സ്ത്രീയിൽനിന്നുൾപ്പെടെ കടം വാങ്ങാനും തുടങ്ങി. സുനിതയിൽനിന്നു മൂന്നു ലക്ഷം രൂപ കടം വാങ്ങി. അഞ്ച് ലക്ഷം രൂപയ്ക്ക് തൻ്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണയം വച്ചു.

സുനിതയിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകിയെങ്കിലും വീണ്ടു പണം നൽകണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. അക്ഷയും സുനിതയും ചേർന്ന് വ്യാഴാഴ്ച‌ തന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചെന്നും താൻ അവർക്ക് 10 ലക്ഷം രൂപ നൽകാനുണ്ടെന്ന പറയുന്ന വിഡിയോ നിർബന്ധിച്ച് ചിത്രീകരിച്ചതായും യുവതി പറയുന്നു. ഭീഷണിയും ശല്യവും തുടർന്നതിനാൽ ഭർത്താവിനേയും ഏതാനും അടുത്ത ബന്ധുക്കളെയും അറിയിക്കുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this